'ജാഡക്കാരി, സൗന്ദര്യം ഉള്ളതിന്റെ ജാഡ; താന്‍ മുടിഞ്ഞ ഗ്ലാമര്‍ അല്ലേ? നാച്വറല്‍ ഫോട്ടോസ് ഒക്കെ കണ്ടിട്ടുണ്ട്, താന്‍ പൊളി ആണ്; സുന്ദരിമാര്‍ എല്ലാം ഇങ്ങനെയാ' മെസഞ്ചറില്‍ വനിതാ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അയച്ച ചാറ്റുകള്‍ പുറത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ കൂടുതല്‍ പ്രതിരോധത്തില്‍...


യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷനും എം എല്‍ എയുമായ രാഹുല്‍ മാങ്കുട്ടത്തില്‍ യുവതിക്കയച്ചെന്ന് അവകാശപ്പെടുന്ന ചാറ്റുകള്‍ പുറത്ത്. 2020 മേയ് മാസത്തില്‍ രാഹുല്‍ ഒരു പാർട്ടി പ്രവർത്തകയ്ക്ക് അയച്ച സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ടുകളാണ് ഒരു ചാനല്‍ പുറത്തുവിട്ടിരിക്കുന്നത്.


'കുഞ്ഞനിയന്റെ കുഞ്ഞു തമാശ' എന്ന യുവതിയുടെ മെസേജിന് 'അയ്യേ ഞാൻ അനിയനൊന്നുമല്ല' എന്ന് രാഹുല്‍ മറുപടി നല്‍കുന്നു. 'താൻ മുടിഞ്ഞ ഗ്ലാമർ അല്ലേ,' എന്ന് രാഹുല്‍ പറയുമ്ബോള്‍ 'അത് നേരിട്ട് കാണാത്തതുകൊണ്ടാ' എന്ന് യുവതി മറുപടി നല്‍കുമ്ബോള്‍ 'നാച്വറല്‍ ഫോട്ടോസൊക്കെ കണ്ടിട്ടുണ്ട്, താൻ പൊളിയാണ്' എന്നായിരുന്നു മറുപടി.

'ജാഡക്കാരി, സൗന്ദര്യമുള്ളതിന്റെ ജാ‌ഡ' എന്ന് രാഹുല്‍ പറയുമ്ബോള്‍ ആ സ്ത്രീ 'അയ്യേ' എന്ന് മറുപടി നല്‍കുന്നു. 'എന്ത് അയ്യേ, ഞാൻ വൃത്തികേടൊന്നും പറഞ്ഞില്ലല്ലോ, സുന്ദരിമാർ എല്ലാം ഇങ്ങനെയാണ്'- എന്നായിരുന്നു ഇയാളുടെ മറുപടി. 'താൻ ഭയങ്കര ജാഡയാണല്ലേ, ഞാൻ എത്ര ദിവസമായിട്ട് നമ്ബർ ചോദിക്കുവാ'- എന്നൊക്കെ രാഹുല്‍ പറഞ്ഞതായിട്ടാണ് ചാറ്റില്‍ ഉള്ളത്.

അതേസമയം, അശ്ലീല സന്ദേശമയച്ചെന്ന നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായിരിക്കുകയാണ്. പേര് പറഞ്ഞില്ലെങ്കില്‍ പോലും നടി ഉദ്ദേശിച്ചത് രാഹുലിനെ തന്നെയാണെന്നാണ് എല്ലാവരുടെയും അനുമാനം. ഇതിനുപിന്നാലെയാണ് രാഹുല്‍ അയച്ച മെസേജുകളുടെ സ്ക്രീൻഷോട്ടുകള്‍ ഒരു സ്ത്രീ പുറത്തുവിട്ടിരിക്കുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വച്ചേക്കുമെന്ന രീതിയില്‍ റിപ്പോർട്ടുകള്‍ പുറത്തുവരുന്നുണ്ട്...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...