പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു. തലസ്ഥാനത്ത് റവന്യു അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണു. ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ മരണം. അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്...
പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണ വാഴൂര്‍ സോമനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിപിഐ നേതാവായ വാഴൂര്‍ സോമന്‍ പീരുമേട് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തിയത്. 1698 വോട്ടുകള്‍ക്കായിരുനിനു സോമന്റെ ജയം. വാശിയേറിയ മല്‍സരമായിരുന്നു പീരുമേടില്‍ നടന്നത്. വര്‍ഷങ്ങളായി ഇഎസ് ബിജിമോള്‍ എംഎല്‍എയിലൂടെ സിപിഐ നിലനിര്‍ത്തുന്ന മണ്ഡലമായിരുന്നു.
എന്നാല്‍ 2016ല്‍ ബിജിമോളുടെ വോട്ടുകള്‍ നന്നേ കുറഞ്ഞു. 400ല്‍ താഴെ വോട്ടുകള്‍ക്കാണ് അന്ന് ബിജി മോള്‍ ജയിച്ചത്. അതോടെ, മൂന്ന് തവണ മല്‍സരിച്ച വ്യക്തി എന്ന നിലയില്‍ ബിജി മോളെ മാറ്റി വാഴൂര്‍ സോമനെ മല്‍സരിപ്പിക്കുകയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സിറിയക് തോമസ് തന്നെയായിരുന്നു. അവസാന റൗണ്ടിലാണ് വാഴൂര്‍ സോമന്‍ ജയിച്ചുകയറിയത്...