കൊമ്ബൻ കിരണ്‍ നാരായണൻ കുട്ടി ചരിഞ്ഞു. ബീഹാറില്‍ നിന്ന് എത്തിച്ച കൊമ്ബൻ മലയാളക്കരയിലെ ഉത്സവങ്ങളിലെ താരമായിരുന്നു. ഈരാറ്റുപേട്ട അയ്യപ്പനു പിന്നാലെ കിരണ്‍ നാരായണ്‍ കുട്ടി കൂടി വിടവാങ്ങിയതിന്റെ ഞെട്ടലില്‍ ആനപ്രേമികള്‍...
കൊമ്ബൻ കിരണ്‍ നാരായണൻ കുട്ടി ചരിഞ്ഞു. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ മുൻ പ്രസിഡന്റായിരുന്ന എം.മധുവിന്റെ ഉടമസ്ഥതയിലുള്ള കൊമ്ബനായിരുന്നു കിരണ്‍ നാരായണൻ കുട്ടി. 1997-ലാണ് മധു നാരായണന്‍കുട്ടിയെ സ്വന്തമാക്കുന്നത്. ഉയരവും തലയെടുപ്പും കൊണ്ടുതന്നെ ഒരു ഉത്സവപ്പറമ്ബിലെ ആള്‍ക്കൂട്ടത്തിന്റെയാകെ കണ്ണിലുണ്ണിയാവാന്‍ കഴിഞ്ഞവനായിരുന്നു കിരണ്‍ നാരായണൻകുട്ടി. കിരണ്‍ നാരായണന്‍കുട്ടിയെ കൂടാതെ-ഗണപതി, കണ്ണന്‍ എന്ന് രണ്ട് ആനകള്‍ കൂടി മധുവിനുണ്ട്.
ബീഹാറില്‍ നിന്ന് എത്തിച്ചതാണ് ആനയെ പല ഉടമകള്‍ കൈമറിഞ്ഞാണ് മധുവിന് കിട്ടുന്നത്. ആനയുടെ വിയോഗത്തില്‍ കടുത്ത ദുഖത്തിലാണ് ആനപ്രേമികള്‍. ഈരാറ്റുപേട്ട അയ്യപ്പനു പിന്നാലെ കിരണ്‍ നാരായണ്‍ കുട്ടി കൂടി വിടവാങ്ങിയതിന്റെ ഞെട്ടലിലാണ് കോട്ടയത്തെ ആനപ്രേമികള്‍...