കോട്ടയത്തെ കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡില്‍ പിന്നോട്ട് എടുത്ത ബസ് മതില്‍ കെട്ടില്‍ നിന്നും താഴേയ്ക്ക് പതിച്ചു. യാത്രക്കാരില്ലാതിരുന്നതിനാല്‍ വൻ അപകടം ഒഴിവായി. അപകടം ബസ് പാര്‍ക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ...
കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡില്‍ പിന്നോട്ട് എടുത്ത ബസ് മതില്‍ കെട്ടില്‍ നിന്നും താഴേയ്ക്ക് പതിച്ചു. ഇന്ന് രാവിലെ 11.30 ന് ആയിരുന്നു അപകടം. തൃശൂർ ഡിപ്പോയുടെ ബസ് ട്രിപ്പ് കഴിഞ്ഞു പാർക്ക് ചെയ്യാൻ ഡ്രൈവർ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി ബസ് പിന്നിലേക്ക് ഉരുളുകയായിരുന്നു.
ബസിന്റെ പിൻ ചക്രങ്ങള്‍ ഗാരേജിന്റെ ഭാഗത്തേയ്ക്കുള്ള മതില്‍ കെട്ടിടല്‍ നിന്നും താഴേയ്ക്ക് പതിച്ചു. ബസിനുള്ളില്‍ യാത്രക്കാരില്ലാതിരുന്നതിനാല്‍ വൻ അപകടം ഒഴിവായി. മുൻപും കോട്ടയത്തെ സ്റ്റാൻഡില്‍ സമാന അപകടങ്ങള്‍ നടന്നിരുന്നു...