ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി...



മലപ്പുറം നിലമ്ബൂരില്‍ നവ ദമ്ബതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്..അമൃത ജീവനൊടുക്കിയത് രാജേഷിന്റെ അമ്മ പുറത്തുപോയ സമയത്ത്: നവ ദമ്ബതികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

മണലോടിയില്‍ താമസിക്കുന്ന രാജേഷ് (23), ഭാര്യ അമൃത (19) എന്നിവരാണ് മരിച്ചത്. ഇരുവരും തമ്മില്‍ ചില കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും രാജേഷുമായി അമൃതയുടെ കുടുംബം നല്ല ബന്ധത്തിലായിരുന്നില്ലെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. രണ്ട് മാസം മുമ്ബാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. രാജേഷിനെ വിഷം ഉള്ളില്‍ ചെന്ന് മരിച്ചനിലയിലാണ് കണ്ടെത്തിയത്. അമൃതയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. അരീക്കോട്ട് ബന്ധുവീട്ടില്‍ പോയിരിക്കുകയായിരുന്നു അമൃത. മൂന്ന് ദിവസത്തിന് ശേഷം വീട്ടില്‍ മടങ്ങിയെത്തിയ അമൃത മുറിതുറന്ന് നോക്കിയപ്പോഴാണ് രാജേഷിനെ മരിച്ചനിലയില്‍ കണ്ടത്. ഭയന്നുപോയ അമൃത രാജേഷിന്റെ അമ്മയെ വിളിച്ചു. പിന്നാലെ രാജേഷിന്റെ അമ്മ അമൃതയെ അവിടെ നിർത്തി അയല്‍പക്കക്കാരെ വിവരമറിയിക്കാൻ പുറത്തേക്ക് ഓടി. ഈ സമയത്താണ് അമൃത തൂങ്ങി മരിച്ചത്. മിനിറ്റുകള്‍ക്കുള്ളില്‍ അമൃതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ നിലമ്ബൂർ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...