മീനാക്ഷിയും ശിവഘോഷും പ്രണയത്തില്‍. ഇടയ്ക്കിടെ വാടകവീട്ടില്‍ എത്താറുണ്ടെന്നും നാട്ടുകാര്‍. യുവാവിനെയും യുവതിയേയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്...
ശിവഘോഷ് വാഴക്കുളത്ത് ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാർത്ഥിയാണ്. മീനാക്ഷി വാഴക്കുളത്ത് ടീച്ചർ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടില്‍ ഡിഎഡ് വിദ്യാർത്ഥിനിയാണ്. ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് വിവരം. ഇരുവരും ഇടയ്ക്ക് പാറേക്കവലയിലെ വരാറുണ്ടെന്നും നാട്ടുകാർ പറയുന്നു. യുവാവിനെ വീടിനുള്ളിലെ ഫാനില്‍ തൂങ്ങിയ നിലയിലും യുവതിയെ മറ്റൊരു മുറിയില്‍ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്.
ഇന്നലെ ഉച്ചക്ക് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബന്ധുവായ ആദർശ് ഫോണില്‍ ശിവഘോഷിനെ പലപ്രാവശ്യം വിളിച്ചെങ്കിലും കിട്ടിയില്ല. അന്വേഷിച്ച് വീട്ടിലെത്തിയപ്പോള്‍ ശിവഘോഷിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടൻ അയല്‍വാസികളുടെ സഹായത്തോടെ താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീടു വീടിനുള്ളില്‍ കയറിയവരാണ് അടുത്ത മുറിയില്‍ മീനാക്ഷിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കരിമണ്ണൂർ പൊലീസ് അന്വേഷണം തുടങ്ങി. മീനാക്ഷിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കിയ പാടുണ്ടെന്നും പിടിവലി നടന്നതിന്റെ ലക്ഷണമുണ്ടെന്നും പൊലീസ് കണ്ടെത്തി. തൊടുപുഴ ഡിവൈഎസ്പി പി.കെ.സാബുവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. തർക്കത്തെത്തുടന്നു മീനാക്ഷിയെ കൊലപ്പെടുത്തിയ ശേഷം ശിവഘോഷ് ആത്മഹത്യ ചെയ്തതാകാമെന്നാണു നിഗമനം. പോസ്റ്റ്‌മോർട്ടത്തിനു ശേഷം വ്യക്തതയുണ്ടാവുമെന്നു ജില്ലാ പൊലീസ് മേധാവി കെ.എം.സാബു മാത്യു പറഞ്ഞു. ശിവഘോഷിന്റെ പിതാവ്: ഷാജി. അമ്മ: ജയ്മോള്‍. മീനാക്ഷിയുടെ പിതാവ്: പരേതനായ ഷൈജു. അമ്മ: ഷിജി...