ഇൻസ്റ്റഗ്രാം പോസ്റ്റിന് കമന്റ്. പേരാവൂരില്‍ ഒൻപതാം ക്ലാസുകാരനെ പത്താം ക്ലാസുകാര്‍ മര്‍ദിച്ചു...


ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്ത ചിത്രത്തിനിട്ട കമന്റിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഒൻപതാം ക്ലാസുകാരനെ പത്താം ക്ലാസുകാർ മർദിച്ചതായി പരാതി. പേരാവൂർ സെയ്ന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ വിദ്യാർഥിക്കാണ് മർദനമേറ്റത്. വിളക്കോട് സ്വദേശിയായ വിദ്യാർഥിയെ പത്താം ക്ലാസ് വിദ്യാർഥികളായ ഏതാനും പേർ സംഘം ചേർന്ന് മർദിക്കുകയായിരുന്നു.


കഴിഞ്ഞ ദിവസമാണ് സംഭവം. ഒൻപതാം ക്ലാസുകാരന്റെ സഹപാഠി ഇൻസ്റ്റഗ്രാം ഗ്രൂപ്പിലിട്ട പോസ്റ്റില്‍ പത്താം ക്ലാസ് വിദ്യാർഥിയിട്ട കമന്റാണ് സംഭവങ്ങളുടെ തുടക്കം. ഇതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും വാക്കേറ്റമുണ്ടായപ്പോള്‍ തർക്കം തീർക്കാൻ ഇടപെട്ട വിദ്യാർഥിയെയാണ് എട്ടോളം പേർ ചേർന്ന് മർദിച്ചത്. അധ്യാപകർ ഇരുകൂട്ടരെയും പിടിച്ചുമാറ്റി. മർദനത്തിനിടെ ഒൻപതാം ക്ലാസുകാരന്റെ വസ്ത്രങ്ങള്‍ കീറുകയും ചെയ്തു. സംഭവമറിഞ്ഞ് പിതാവെത്തിയാണ് വിദ്യാർഥിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. പിതാവിന്റെ പരാതിയില്‍ പേരാവൂർ പോലീസ് അന്വേഷണം തുടങ്ങി...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...