സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. കുട എടുക്കാൻ മറക്കല്ലേ…
സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത. വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കേരള-കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച വരെ വടക്കന്‍ ജില്ലകളില്‍ പരക്കെ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും മഴക്കെടുതി രൂക്ഷം. മണ്ണിടിച്ചിലും മിന്നൽ പ്രളയവും തുടരുകയാണ്. മണ്ഡിയിലുണ്ടായ മേഘവിസ്ഫോടനത്തില്‍ കാണാതായ 16 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിൽ കാണാതായ ആറു തൊഴിലാളികളെയും കണ്ടെത്താനായില്ല. NDRF ഉം SDRF ഉം തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലും ഇരുന്നൂറോളം റോഡുകളാണ് തകർന്നിട്ടുള്ളത്. ഒഡീഷ, യുപി, മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുകയാണ്...