ഫെറാറി 812 ജിടിഎസില്‍ കോട്ടയം ചുറ്റി 'ജോര്‍ജ് സാര്‍'...
ബ്രിട്ടീഷ് റേസിങ് ഗ്രീൻ നിറത്തിലുള്ള ആ ഫെറാറി കാർ ആണ് അദ്ദേഹം ഓടിച്ചത്. ഫെറാറി 812 ജിടിഎസില്‍ എന്ന സ്പോർട്സ് കാറിലാണ് നടനും പരസ്യസംവിധായകനുമായ പ്രകാശ് വർമ്മ എത്തിയത്. പ്രകാശ് വർമ എന്നു പറയുന്നതിനേക്കാളും ജോർജ് സാർ എന്നു പറയുന്നതാണ് മിക്കവർക്കും പരിചിതം. ആളെ കണ്ടത് കൊണ്ട് മാത്രമല്ല അദ്ദേഹം സഞ്ചരിച്ച വാഹനം കണ്ടാലും ആരായാലും ശ്രദ്ധിച്ചു പോകും. ഫെറാറി 812 ജിടിഎസ് ഓടിച്ച് പോയ ജോർജ് സാറിന്റെ വീഡിയോയും ആരാധകർ പകർത്തി. ഫെറാറിയുടെ രണ്ട് ഡോർ കണ്‍വേർട്ടബിള്‍ സ്പോർട്സ് കാറാണ് 812 ജിടിഎസ്. 2017 ല്‍ പുറത്തിറങ്ങിയ ഫെറാറി 812 സൂപ്പർഫാസ്റ്റിന്റെ കണ്‍വേർട്ടബിള്‍ മോഡല്‍ 2019 ല്‍ വിപണിയിലെത്തി. അമ്ബത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫെറാറി പുറത്തിറക്കുന്ന ഫ്രണ്ട് എൻജിൻ വി12 കാറാണ് 812 ജിടിഎസ്. 6.5 ലീറ്റർ എൻജിനാണ് വാഹനത്തിന് 789 ബിഎച്ച്‌പിയാണ് കരുത്ത്. വേഗം 100 കടക്കാൻ വെറും 3 സെക്കൻഡ് മാത്രം...