കോട്ടയത്ത് 4 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. കടത്തിക്കൊണ്ടുവന്നത് ഗുജറാത്തില്‍നിന്ന്...
കോട്ടയം കുറിച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട. നാല് ഇതരസംസ്ഥാന തൊഴിലാളികളാണ് കഞ്ചാവുമായി പിടിയിലായത്. കുറിച്ചി പൊന്‍പുഴ പൊക്കം റോഡരികില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. നാലുകിലോ കഞ്ചാവാണ് പരിശോധനയില്‍ കണ്ടെടുത്തത്. കോട്ടയം ചിങ്ങവനം പോലീസും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പൊന്‍പുഴ പൊക്കത്തിലെ വ്യവസായ മേഖല കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ വ്യാപകമായി കഞ്ചാവ് വില്‍പ്പന നടത്തുന്നതായി ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് സംഘം പ്രദേശത്ത് നിരീക്ഷണം നടത്തുകയായിരുന്നു.
ഈ സമയത്താണ് കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികളായ നാലുപേര്‍ സ്ഥലത്ത് എത്തിയത്. തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ എടുത്ത് നടത്തിയ പരിശോധനയിലാണ് നാലു കിലോ കഞ്ചാവ് കണ്ടെത്തിയത്. പ്രദേശത്ത് പോലീസ് പരിശോധന തുടരുകയാണ്. സംഭവത്തില്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പ്രതികള്‍ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത് ഗുജറാത്തില്‍ നിന്നാണെന്നാണ് വിവരം.
മറ്റൊരു സംഭവത്തില്‍ കോഴിക്കോട് വീടിൻ്റെ ടെറസില്‍ കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റില്‍. പെരുമണ്ണ സ്വദേശി ഷെഫീഖിനെയാണ്(27) പൊലീസ് പിടികൂടിയത്. പന്തീരാങ്കാവില്‍ വാടകയ്ക്ക് താമസിക്കുന്ന പെരുമണ്ണ പൊയില്‍ താഴത്ത് കളരി പറമ്ബിലെ വീടിന്റെ ടെറസിലാണ് കഞ്ചാവ് ചെടി വളർത്തിയത്. വീടിൻ്റെ ടെറസില്‍ കഞ്ചാവ് ചെടി വളർത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനക്കായി ഡാൻസാഫും പൊലീസും സ്ഥലത്തെത്തിയത്. 7 അടിയിലധികം നീളമുള്ള ചെടിയാണ് കണ്ടെടുത്തത്...