സംസ്ഥാനത്ത് ഇറച്ചി വില കുതിച്ചുയരുന്നു...
മുങ്ങിയ കപ്പലിലെ കണ്ടെയനറുകളിലെ രാസമാലിന്യ ഭീതിയില്‍ കടല്‍ മീനുകളുടെ വില്‍പ്പന ഇടിഞ്ഞതോടെ കച്ചവടക്കാർ ഇറച്ചി വില കുത്തനെ കൂട്ടി. വലിയ പെരുന്നാളിന് മുന്നോടിയായി കോഴി, ആട്, മാട്ടിറച്ചി വില കുതിച്ചുയർന്നു . 120-130 രൂപയായിരുന്ന കോഴി വില 155 -160 രൂപയിലെത്തി. കോഴിമുട്ട 5.50ല്‍ നിന്ന് 7 രൂപയായി . കിലോക്ക് 400 രൂപയായിരുന്ന മാട്ടിറച്ചി 420മുതല്‍ 460 വരെ ഉയർന്നു. ആട്ടിറച്ചിയുടെ വില 850ല്‍ നിന്ന് 900-950രൂപയായി.
കടല്‍ മീനുകള്‍ ഉപയോഗിക്കാൻ ഉപഭോക്താക്കള്‍ക്ക് ഭീതിയേറിയതോടെ കായല്‍, നാടൻ മത്സ്യങ്ങളുടെ വിലയും കൂടി. കരിമീൻ വില 400-450 രൂപയില്‍ നിന്ന് 550-600 രൂപയായി. മുരശ്,വരാല്‍,കാരി ,മുശി ,വാള ,കൂരി എന്നിവയുടെ വിലയും ഉയർന്നു .ചെമ്മീൻ വില 400 കടന്നു.കടല്‍ മീൻ വിലയും കുതിക്കുന്നു. കാലാവസ്ഥ പ്രതികൂലമായതോടെ വള്ളമിറക്കാൻ കഴിയാത്തതോടെ കടല്‍ മീൻ വിലയും കൂടി. ലഭ്യത കുറഞ്ഞതോടെ സാധാരണക്കാരുടെ ഇഷ്ടവിഭവമായ മത്തി വില 300-350 വരെയെത്തി. അയല, കിളിമീൻ ഇനങ്ങളും 300 കടന്നു. നെയ്മീൻ കിലോക്ക് 1000 കടന്നു . വറ്റ, മോത, കാളാഞ്ചി 700-800 റേഞ്ചിലാണ്. കേരളത്തില്‍ വളർത്തു മൃഗങ്ങളുടെ എണ്ണം കുത്തനെ കുറയുകയാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന പോത്ത് കുട്ടികള്‍ വലിയ തോതില്‍ തൈലേറിയ രോഗം ബാധിച്ചു ചത്തതും പോത്തിറച്ചി ക്ഷാമത്തിന് കാരണമായി.
എബി ഐപ്പ്. ഭക്ഷ്യോപദേശകസമിതി വിജിലൻസ് സമിതി അംഗം...