രണ്ടു കോടി തരാം, എന്റെ പിതാവിനെ തിരികെത്തരൂ. ടാറ്റയോട് എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടയാളുടെ മകള്‍...
തന്റെ പിതാവിനെ തിരികെത്തന്നാല്‍ രണ്ടുകോടി രൂപ തരാമെന്ന് അഹമ്മദാബാദ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടയാളുടെ മകള്‍. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൊല്ലപ്പെട്ടയാളുടെ മകളായ ഫല്‍ഗുനിയുടെ പ്രതികരണം.
അപകടത്തില്‍ മരിച്ചവരുടെ ഡിഎൻഎ പരിശോധനക്കായി രക്തസാമ്ബിളുകള്‍ നല്‍കാൻ അഹമ്മദാബാദിലെ ബിജെ മെഡിക്കല്‍ കോളജില്‍ കാത്തിരിക്കുമ്ബോഴാണ് ഫാല്‍ഗുനി വികാരഭരിതയായി പ്രതികരിച്ചത്. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
''ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ച നഷ്ടപരിഹാരം എപ്പോഴെങ്കിലും എന്റെ പിതാവിനെ തിരികെ കൊണ്ടുവരുമോ? എയർ ഇന്ത്യയില്‍ എപ്പോഴും യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന എന്റെ പിതാവിനെ തിരികെ കൊണ്ടുവരാൻ കഴിയുമെങ്കില്‍ ഞാൻ അവർക്ക് രണ്ട് കോടി രൂപ നല്‍കും... എന്റെ അമ്മ രോഗിയാണ്, അവർക്ക് എന്റെ പിതാവിനെ വേണം. എനിക്ക് അദ്ദേഹത്തിന്റെ സ്‌നേഹവും വാത്സല്യവും വേണം'' ഫാല്‍ഗുനി പറഞ്ഞു.
219 പേരുടെ സാമ്ബിളുകള്‍ വെള്ളിയാഴ്ച പൂർത്തിയായതായി ആശുപത്രി അധികൃതർ പറഞ്ഞു. ഡിഎൻഎ പരിശോധനക്കായി ഒന്നിലധികം ടീമുകളെ വിന്യസിച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂർത്തിയാക്കാൻ 48 മുതല്‍ 72 മണിക്കൂർ വരെ എടുക്കുമെന്നും ശനിയാഴ്ച മുതല്‍ പ്രാഥമിക തിരിച്ചറിയല്‍ പ്രക്രിയ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു...