കോട്ടയം കങ്ങഴ സ്വദേശിയായ വിദ്യാര്‍ഥി ഒമാനില്‍ നിര്യാതനായി...



ഒമാനില്‍ മലയാളി വിദ്യാർഥി നിര്യാതനായി. കോട്ടയം കങ്ങഴ വയലപ്പള്ളില്‍ ആല്‍വിൻ കുര്യാക്കോസ്‌ (19) ആണ്‌ സീബില്‍ മരിച്ചത്. മസ്കുലർ ഡിസ്ട്രോഫി എന്ന രോഗത്തിന്‌ ചികിത്സയിലായിരുന്നു. സീബിലായിരുന്നു താമസം. പിതാവ്: വി.എം. കുര്യാക്കോസ്‌, മാതാവ്: സിനോബി ഉലഹന്നാൻ. സഹോദരൻ: അലൻ കുര്യാക്കോസ്‌ .

ഒമാനിലെ അറബ്‌ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ ഒന്നാം വർഷ ബിരുദ (ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്‌) വിദ്യാർഥിയായിരുന്നു ആല്‍വിൻ. പരിമിതികളിലും പഠനത്തില്‍ ഏറെ മികവ്‌ പുലർത്തിയിരുന്ന ആല്‍വിന്റെ അകാലത്തിലുള്ള വിയോഗം പ്രിയപ്പെട്ടവർക്ക്‌ തീരാ നൊമ്ബരമായി.

കഴിഞ്ഞ നീറ്റ്‌ പരീക്ഷയില്‍ മികച്ച റാങ്ക്‌ കരസ്ഥമാക്കി മെഡിക്കല്‍ പ്രവേശനവും ലഭിച്ചിരുന്നെങ്കിലും പരിചരണവും ചികിത്സയും ആവശ്യമായിരുന്നതിനാല്‍ ഒമാനില്‍ തന്നെ തുടരുകായിരുന്നു. നടപടി ക്രമങ്ങള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകും. സംസ്കാരം മാതൃ ഇടവകയായ കങ്ങഴ സെന്റ്‌ തോമസ്‌ ഓർത്തഡോക്സ്‌ പള്ളി സെമിത്തേരിയില്‍ നടത്തുമെന്ന്‌ ബന്ധുക്കള്‍ അറിയിച്ചു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...