കോട്ടയം ജില്ലയില്‍ മഴയ്ക്കു ശമനം, മഴ മാറി വെയില്‍ എത്തിയതോടെ ജല നിരപ്പ് കുറഞ്ഞു. ജില്ലയിലെ എല്ലാ താലൂക്കുകളിലും ഇന്നലെ രാത്രി ഇടവിട്ട് മഴ ഉണ്ടായിരുന്നെങ്കിലും ശക്തി കുറവായിരുന്നു. അതേസമയം, ജില്ലയുടെ താഴ്ന്ന ഭാഗങ്ങളും പടിഞ്ഞാറൻ മേഖലയും ഇപ്പോഴും വെള്ളത്തിലാണ്...
തിരുവാർപ്പ്, നീലിമംഗലം, കുമരകം എന്നിവിടങ്ങളില്‍ ജലനിരപ്പ് അപകടനിരപ്പും പിന്നിട്ടു. കോടിമത, നാഗമ്ബടം, കരിമ്ബില്‍കടവ്, പാറയില്‍കടവ് എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയരുകയാണ്. എന്നാല്‍, പകല്‍ മഴ മാറി നിന്നതോടെ ജല നിരപ്പ് നേരിയതോതില്‍ കുറഞ്ഞിട്ടുണ്ട്.
എന്നാല്‍, നീരൊഴുക്കു ശക്തമായി നില്‍ക്കുന്നതിനാല്‍ പെട്ടന്ന് വെള്ളമിറങ്ങനുള്ള സാധ്യത കുറവാണ്. രണ്ടു ദിവസം കൂടി മഴ മാറി നിന്നാല്‍ മാത്രമേ നിലവിലെ ദുരിത്തിനു പരിഹാരമാകൂ. മഴ ഇനിയും ശക്തമാകുന്ന ആശങ്കയില്‍ വീടുകളിലെ സാധനങ്ങള്‍ ഉയർത്തിവെച്ച ശേഷം പലരും ബന്ധുവീടുകളിലേക്കു മാറിയിരുന്നു.
പടിഞ്ഞാറൻ മേഖലകളായ കാഞ്ഞിരം, തിരുവാർപ്പ്, കുമരകം, പള്ളം, വൈക്കം,അയ്മനം, ചങ്ങനാശേരി, പരിപ്പ് തുടങ്ങി നിരവധിയിടങ്ങളിലെ നിരവധി വീടുകള്‍, റോഡുകള്‍ പൂർണമായും വെള്ളത്തിലാണ്. ജില്ലയില്‍ 64 ക്യാമ്ബുകളുണ്ട്. 633 കുടുംബങ്ങള്‍.
പുരുഷൻമാർ 751, സ്ത്രികള്‍ 843, കുട്ടികള്‍ 321 ആകെ 1915. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് മറ്റ് അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല...