വിമാനയാത്ര പോയിട്ട് തലചായ്ക്കാൻ വീട് പോലുമില്ല, നടപ്പാതയില്‍ ഉറങ്ങുന്നതിനിടെ 14കാരനേയും തീ വിഴുങ്ങി...
എന്നാല്‍ ആകാശ് ലണ്ടനിലേക്കുള്ള ആ വിമാനത്തിലെ യാത്രക്കാരനായിരുന്നില്ല. 14 വർഷത്തെ ജീവിതത്തിനിടയില്‍ ഒരിക്കല്‍പോലും വിമാനത്തില്‍ കയറാനുള്ള സാഹചര്യം അവനുണ്ടായിട്ടില്ല. എന്തിനേറെ പറയുന്നു, രാത്രിയില്‍ തല ചായ്ക്കാൻ സ്വന്തമായി ഒരു വീട് പോലുമില്ലാത്ത കുഞ്ഞാണ് അവൻ. മേഘാനി നഗറിലെ ചേരിയില്‍ കഴിഞ്ഞിരുന്ന ആകാശിനേയും കുടുംബത്തേയും വീട്ടുടമസ്ഥൻ രണ്ടാഴ്ച്ച മുമ്ബ് ഇറക്കിവിട്ടതിനാല്‍ ബി.ജെ മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റലുകള്‍ക്ക് സമീപമുള്ള ചെറിയ ചായക്കടയ്ക്ക് ചുറ്റുമായിരുന്നു ആ കുടുംബത്തിന്റെ ജീവിതം.
അപകടം നടക്കുമ്ബോള്‍ ചായക്കടയ്ക്ക് എതിർവശത്തുള്ള നടപ്പാതയില്‍ കിടുന്നുറങ്ങുകയായിരുന്നു ആകാശ്. വിമാനം ഇടിച്ചിറങ്ങിയതും ഇതിന് തൊട്ടടുത്തുള്ള ഹോസ്റ്റലിലായിരുന്നു. നാല് മെഡിക്കല്‍ വിദ്യാർഥികളും ഒരു ഡോക്ടറുടെ ഭാര്യയും ഉള്‍പ്പെടെ യാത്രക്കാരല്ലാത്ത 24 പേരെങ്കിലും മരിച്ചിട്ടുണ്ട്. അവരില്‍ ഒരാളായിരുന്നു ആകാശ്. ശബ്ദം കേട്ട് അവൻ ഉണർന്നപ്പോഴേക്കും തീയില്‍ പെട്ടുപോയിരുന്നു. ആ സമയത്ത് ചായക്കടയിലുണ്ടായിരുന്ന അമ്മ സീതാ സുരേഷ് പട്നിക്കും
പൊള്ളലേറ്റു. ആകാശ് നിലവിളിക്കാൻ തുടങ്ങിയപ്പോള്‍ സീത അവന്റെ അടുത്തേക്ക് ഓടിച്ചെന്ന് തീ അണക്കാൻ ശ്രമിച്ചു. ഇതിനിടയില്‍ സീതയുടെ ശരീരത്തിന്റെ വലതുവശത്ത് ഗുരുതമായി പൊള്ളലേറ്റു. നിലവില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് സീത.
ആകാശിന്റെ മുത്തശ്ശി ബാബിബെൻ പട്നിക്കും സങ്കടം സഹിക്കാനാകുന്നില്ല. കല്‍പേഷിനെ ആശ്വസിപ്പിക്കുന്നതിനിടയിലും അവരുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. 'എന്റെ പേരക്കുട്ടി കത്തിക്കരിഞ്ഞുപോയി, അവനില്ലാതെ എനിക്ക് ജീവിക്കാനാകില്ല, അവനെ തിരിച്ചുതരൂ'-മുത്തശ്ശി കരച്ചിലിനടിയില്‍ പറയുന്നുണ്ടായിരുന്നു. അച്ഛൻ ഓട്ടോ ഡ്രൈവറായ സുരേഷ് പട്നിക്ക് ആ സമയത്ത് അവരോടൊപ്പം ഉണ്ടായിരുന്നില്ല. മകന്റെ മൃതദേഹം തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധനയ്ക്കായി രക്തസാമ്ബിള്‍ നല്‍കാനായി എക്സാമിനേഷൻ ഹാളിലേക്ക് പോയതായിരുന്നു...