ഐക്യമാണ് പുതിയ ടീമിൻ്റെ പ്രധാന ദൗത്യം. കോണ്‍ഗ്രസിനെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകും.സണ്ണി ജോസഫ്...
ജനകീയ നയകന്‍ ഉമ്മന്‍ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന കല്ലറയില്‍ എത്തിയത് പ്രാര്‍ഥിക്കാനും അനുഗ്രഹം യാചിക്കാനുമാണ് എന്നും സണ്ണി ജോസഫ് പറഞ്ഞു. ഉമ്മന്‍ ചാണ്ടി തനിക്ക് ജ്യേഷ്ഠ സഹോദരനായിരുന്നു. ഞങ്ങള്‍ പുതിയ കമ്മറ്റി ചുമതലയേറ്റെടുക്കുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടെന്നും എനിക്ക് ഉറപ്പുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. ഇന്ന് രാവിലെ നേതാക്കള്‍ തൃശൂരിലെ കെ കരുണാകരന്റെ സ്മൃതിമണ്ഡപം സന്ദര്‍ശിച്ച ശേഷമാണ് പുതുപ്പള്ളിയിലേക്ക് എത്തിയത്.
പുതുപ്പള്ളിയില്‍ എത്തിയ സണ്ണി ജോസഫിനെ എം.എല്‍.എമാരായ ചാണ്ടി ഉമ്മന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍, ഡി.സി.സി. നേതാക്കള്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. കഴിഞ്ഞ ദിവസം യു.ഡി.എഫ് കണ്‍വീനറായി തെരഞ്ഞെടുക്കപ്പെട്ട അടൂര്‍ പ്രകാശ് എം.പിയും കല്ലറിയില്‍ എത്തി പുഷ്പാര്‍ച്ചന നടത്തിയിരുന്നു. നാളെ കെ.പി.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ കെ.സുധാകരന്‍ എം.പി സണ്ണി ജോസഫിന് ചുമതല കൈമാറും.
വര്‍ക്കിംഗ് പ്രസിഡന്റുമാരായി പി.സി വിഷ്ണുനാഥ്, ഷാഫി പറമ്ബില്‍, എ.പി അനില്‍കുമാര്‍ എന്നിവരും യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാശും ചടങ്ങില്‍ ഔദ്യോഗികമായി സ്ഥാനമേറ്റെടുക്കും...