ഭാര്യാ മാതാവിന്‍റെ മരണ വിവരമറിഞ്ഞ് നാട്ടിലേക്കു പുറപ്പെട്ട പ്രവാസി മലയാളി വിമാനത്തില്‍ വച്ച് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു...
ഭാര്യാ മാതാവിന്‍റെ സംസ്കാരച്ചടങ്ങിനു നാട്ടിലേക്കു പുറപ്പെട്ട പ്രവാസി മലയാളി വിമാനത്തില്‍ വച്ച് മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശിയും യുകെയിലെ ബേസിങ് സ്റ്റോക്കില്‍ താമസക്കാരനുമായ ഫിലിപ്പ് കുട്ടിയാണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യാ മാതാവ് മള്ളൂശേരി പുല്ലരിക്കുന്ന് കടവില്‍ സൂസമ്മ എബ്രഹാം (76) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇവരുടെ സംസ്‌കാരച്ടങ്ങില്‍ പങ്കെടുക്കുന്നതിനു വേണ്ടി നാട്ടിലേയ്ക്കു വരുന്നതിനിടെയാണ് മരണം സംഭവിച്ചത്.
രണ്ട് പതിറ്റാണ്ടായി ബേസിങ് സ്റ്റോക്ക് മലയാളി സമൂഹത്തില്‍ നിറഞ്ഞുനിന്ന ഫിലിപ്പ് കുട്ടി മെയ് 20ന് നാട്ടില്‍ എത്താൻ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നുവെങ്കിലും ആകസ്മികമായി ആ ടിക്കറ്റ് കാൻസല്‍ ചെയ്ത് വ്യാഴാഴ്ച രാത്രി തന്നെ ലണ്ടൻ -ഡല്‍ഹി വിമാനത്തില്‍ യാത്ര തിരിക്കുകയായിരുന്നു. യാത്രയ്ക്കിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനാല്‍ ഡല്‍ഹിയിലേക്കുള്ള വിമാനം മുംബൈയില്‍ ഇറക്കി ഇദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
മാതാവിന്‍റെ മരണ വിവരമറിഞ്ഞ് ഫിലിപ്പ് കുട്ടിയുടെ ഭാര്യ മള്ളൂശേരി പുല്ലരിക്കുന്ന് സ്വദേശിനി സജിനിയും കുട്ടികളും നേരത്തെയുള്ള വിമാനത്തില്‍ നാട്ടില്‍ എത്തിയിരുന്നു...