മലയാളി സൈനികയും 'ഓപ്പറേഷന്‍ സിന്ദൂറിനൊപ്പം' അസാം റൈഫിള്‍സിലെ കായംകുളംകാരി കശ്മീര്‍ അതിര്‍ത്തിയില്‍. അഭിമാനത്തോടെ കേരളം. അറിയണ്ടേ ആ സുന്ദരിക്കുട്ടി ആരെന്ന്...



പഹല്‍ഗാമില്‍ പാക്കിസ്ഥാന്‍ തീവ്രവാദികള്‍ 26 പേരെ കൊല്ലുമ്ബോള്‍ അനാഥമാക്കിയത് 26 കുടുംബങ്ങളെയാണ്. ഭാര്യമാരുടെ സീമന്ത കുങ്കുമം മാഞ്ഞു. അമ്മമാരുടെ മാത്യ വാത്സലവ്യം തല്ലിക്കെടുത്തപ്പെട്ടു. മക്കള്‍ക്ക് അച്ഛനെ നഷ്ടമാക്കി. ഇതിനെല്ലാം ഇന്ത്യയുടെ മറുപടി അതേ നാണയത്തില്‍ തന്നെയായിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നു പേരിട്ടതും അതുകൊണ്ടാണ്. ദീര്‍ഘ സുമംഗലികളായിരുന്നവരെ വിധവകളാക്കിയവര്‍ക്ക് ചുട്ടയടി കൊടുക്കേണ്ടത്, ഇന്ത്യന്‍ വനിതകളാണെന്നതിലും സംശയമില്ലായിരുന്നു. പാക്കിസ്ഥാന്‍ തീവ്രവാദികളുടെ ഒളിയിടങ്ങള്‍ തകര്‍ത്ത കാര്യം ലോകത്തോട് വിളിച്ചു പറയേണ്ടതും സൈന്യത്തിലെ വനിതാ ഓഫീസര്‍മാരാകണം എന്നതിലും രാജ്യത്തിന് അഭിമാനം തന്നെയായിരുന്നു.

സ്ത്രീകളുടെ പകതീര്‍ക്കലാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതിരോധവും, ആക്രമണത്തിന് തിരിച്ചടിയും മാത്രമാണ് സൈന്യം നല്‍കുന്നത്. നോക്കൂ, ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിക്കും, അതിര്‍ത്തിയിലെ പ്രതിരോധത്തിനും കേരളത്തില്‍ നിന്നുള്ള ഒരു പെണ്‍പുലിയുടെ സാന്നിധ്യം സൈന്യത്തിലുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്ബ് കാശ്മീരിലെ ഓപ്പറേഷനില്‍ പങ്കെടുക്കവെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ വൈറലായ സൈനിക ആതിരയാണത്. ഇന്ന് ആതിരയും ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമാവുകയോ, കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ഭീകരവാദികളോട് ഏറ്റു മുട്ടുകയോ ചെയ്യുന്നുണ്ടാകും.

അത് മലയാളികളെ സംബന്ധിച്ച്‌ അഭിമാനമുള്ള കാര്യവുമാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ നിയോഗിക്കപ്പെട്ട ലെഫ്റ്റനന്റ് കേണല്‍ സോഫിയ ഖുറേഷിയും, വിംഗ് കമാന്റഡര്‍ വ്യോമിക സിംഗും ഇന്ന് ഇന്ത്യയിലെ ഓരോ മനുഷ്യര്‍ക്കും സുപരിചിതരാണ്. അവര്‍ രാജ്യത്തെ സ്ത്രീകളുടെ ശക്തിയാണ് കാട്ടുന്നത്. സമാന രീതിയില്‍ നിരവധി ഓപ്പറേഷനുകളില്‍ പങ്കെടുത്ത വനിതകൂടിയാണ് ആതിര. വൈറല്‍ വീഡിയോയും അതേ തുടര്‍ന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുമെല്ലാം ആതിരയെ പരിചിത മുഖമാക്കിയിട്ടുണ്ട്. അതിര്‍ത്തിയില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധസമാന സാഹചര്യം മുറുകുമ്ബോള്‍ ഇന്ത്യന്‍ സൈന്യത്തില്‍ അതിര്‍ത്തി കാക്കാന്‍ ഒരു മലയാളി പുലിക്കുട്ടിയുണ്ട് എന്നതില്‍ ഓരോ മലയാളിക്കും അഭിമാനം മാത്രമാണുള്ളത്.

ഓമനത്തം തുളുമ്ബുന്ന മുഖവും നീണ്ട മുടിയും ചന്ദനക്കുറിയും അണിഞ്ഞ ഒരു നാടന്‍ പെണ്‍കുട്ടി. കായംകുളംകാരി ആതിര. നാലു വര്‍ഷം മുമ്ബ് കശ്മീരില്‍ അതിര്‍ത്തി കാക്കാന്‍ ആദ്യമായി സ്ത്രീ പട്ടാളക്കാര്‍ നിയോഗിക്കപ്പെട്ടപ്പോള്‍ അതില്‍ ഒരാള്‍ ആതിരയായിരുന്നു. കായംകുളംകാരിയുടെ മുഖചിത്രത്തോടെ പുറത്തു വന്ന വാര്‍ത്തകള്‍ രാജ്യമാകെ വൈറലായിരുന്നു. ഇപ്പോള്‍, പാക്കിസ്ഥാനെതിരെ ഓപ്പറേഷന്‍ സിന്ദൂറിലൂടെ തിരിച്ചടി നല്‍കിയ ഇന്ത്യന്‍ സൈന്യത്തിന്റെ വാര്‍ത്തകള്‍ പുറത്തു വരുമ്ബോള്‍ കേരളീയര്‍ക്കും നെഞ്ചിടിപ്പേറെയാണ്. എട്ടു വര്‍ഷം മുമ്ബാണ് കായംകുളം പുള്ളിക്കണക്ക് തെക്കേ മങ്കുഴി ഐക്കര കിഴക്കതില്‍ ആതിര കെ. പിള്ള സൈന്യത്തില്‍ ചേരുന്നത്.

ആതിരയുടെ അച്ഛന്‍ കേശവപിള്ള സൈനികനായിരുന്നു. സര്‍വ്വീസിലിരിക്കെ അച്ഛന്‍ മരിച്ചപ്പോള്‍ ആ ജോലിയാണ് ആതിരയ്ക്കു ലഭിച്ചത്. ചേട്ടന്‍ അഭിലാഷിന് സൈനിക സേവനത്തോട് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ആശ്രിതര്‍ക്ക് ജോലി നല്‍കുന്നതിനായി ഡിപ്പന്റന്റ് റാലി നടത്തിയപ്പോഴാണ് ജോലി ലഭിച്ചത്. പരീക്ഷകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. പക്ഷെ, മറ്റു ട്രെയിനിംഗുകള്‍ അടക്കമുള്ള കഠിനമായ പരിശീലനങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയാക്കിയപ്പോഴാണ് ജോലി ലഭിച്ചത്. ഇന്ത്യന്‍ സേനയിലെ അര്‍ദ്ധ സൈനിക വിഭാഗമായ അസാം റൈഫിള്‍സിലെ വനിതാ സൈനികരില്‍ ഏക മലയാളിയാണ് ആതിര. അന്ന് 25 വയസ്സായിരുന്നു പ്രായം. മണിപ്പൂര്‍, നാഗാലാന്റ് എന്നിവിടങ്ങളിലായിരുന്നു സേവനം അനുഷ്ഠിച്ചിരുന്നത്. രണ്ടു വര്‍ഷം കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴാണ് വിവാഹം.

ഭര്‍ത്താവ് സ്മിതേഷ് പരമേശ്വരന്‍. ട്രെയിനിംഗ് സമയത്ത്, മുടിവെട്ടണം എന്നാണ് നിയ.മമെങ്കിലും മക്കളുടെ മുമ്ബില്‍ മുടിിവെട്ടിക്കളഞ്ഞ ശേഷം ചെല്ലാന്‍ ബുദ്ധിമുട്ടാണെന്ന് വിഷമത്തോടെ ആതിര പറഞ്ഞപ്പോള്‍ മനസ്സില്ലാ മനസ്സോടെ മുടിവെട്ടാതെ പരിശീലനം പൂര്‍ത്തിയാക്കാന്‍ ഓഫീസര്‍മാരും സമ്മതം മൂളി. പരിശീലനവേളയില്‍ എപ്പോഴെങ്കിലും മുടി അഴിഞ്ഞു കിടക്കുന്നതു കണ്ടാല്‍, അപ്പോള്‍ത്തന്നെ മുടി മുറിക്കുമെന്നും അറിയിച്ചിരുന്നു. ഇതുഭയന്ന് ട്രെയിനിംഗ് പീരീഡിലെ ഒന്നര വര്‍ഷക്കാലത്തോളം മുടി 8 ഫിഗറില്‍ കെട്ടിവെക്കുകയായിരുന്നു. എന്നാല്‍, അതിനിടെയാണ് കശ്മീരിലേക്ക് പോസ്റ്റിഗും, ഓപ്പറേഷനുകളും വന്നത്. അന്ന് ശരിക്കും മുടിവെട്ടണമെന്നു തോന്നിയിരുന്നു. കാരണം, അവിടെ എപ്പോഴും തലനനക്കാനോ, കുളിക്കാനോ അവസരം കിട്ടിയിരുന്നില്ല. ഇടതൂര്‍ന്ന മുടി വളരെയധികം കഷ്ടപ്പെടുത്തി.

എന്നാല്‍, ഭര്‍ത്താവിന് മുന്റെ മുടി വളരെ ഇഷ്ടമായിരുന്നതിനാല്‍ മുടി മുറിക്കാതെ കഷ്ടപ്പാടെല്ലാം സഹിക്കുകയായിരുന്നു. മണിപ്പൂരിലായിരുന്നു ആദ്യ ഓപ്പറേഷന്‍. നാലു ദിവസം കാട്ടില്‍ തങ്ങേണ്ടി വന്നു. ഡ്രൈ ഫ്രൂട്ട്‌സ് മാത്രമാണ് ഭക്ഷണം. കാട്ടിനുള്ളിലെ അരുവികള്‍ കണ്ടാല്‍ വെള്ളം കുടിക്കാം. ഇല്ലെങ്കില്‍ വെള്ളം കുടിക്കാതെ ദിവസങ്ങളോളം കഴിയും. കശ്മീര്‍ ഓപ്പറേഷനും വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. കുത്തനെയുള്ള മലകയറണം. കാല്‍തെറ്റിയാല്‍ ചെങ്കുത്തായ മലമടക്കുകളിലെ കൊക്കയിലേക്കു വീഴും. രാത്രി ടോര്‍ച്ചുപോലും ഉപയോഗിക്കാന്‍ പറ്റില്ല. കാരണം, തീവ്രവാദികള്‍ തിരിച്ചറിയും. ഇതൊക്കെ നേരിടാനും, സഹിക്കാനുമുള്ള മനക്കരുത്തുണ്ടെങ്കിലേ സൈന്യത്തിനൊപ്പം ചേരാനാകൂ. ഓപ്പറേഷനും പോവുകയാണെന്നു വീട്ടില്‍ വിളിച്ചു പറഞ്ഞാല്‍ അമ്മ ജയലക്ഷ്മിക്ക് പിന്നെ പ്രാര്‍ത്ഥനയും ജപവുമായിരിക്കും...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...