മഴ, കോട്ടയം ജില്ലയില്‍ എട്ടു ദുരിതാശ്വാസ ക്യാമ്ബ് തുറന്നു...
ശക്തമായ മഴയേത്തുടർന്ന് കോട്ടയം ജില്ലയില്‍ എട്ടിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു. 26 കുടുംബങ്ങളെ ക്യാമ്ബുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 38 പുരുഷന്മാരും 31 സ്ത്രീകളും ഏഴു കുട്ടികളുമടക്കം 76 പേരാണ് ക്യാമ്ബുകളിലുള്ളത്.
കോട്ടയം താലൂക്കിലെ പെരുമ്ബായിക്കാട് വില്ലേജില്‍ മൂന്നിടത്തും വേളൂർ , അയർക്കുന്നം, തിരുവാർപ്പ് വില്ലേജുകളില്‍ ഓരോ സ്ഥലത്തും ക്യാമ്ബുകള്‍ തുറന്നിട്ടുണ്ട്. മീനച്ചില്‍ താലൂക്കിലെ കൊണ്ടൂർ, പുലിയന്നൂർ വില്ലേജുകളിലും ഓരോ ക്യാമ്ബുകള്‍ തുറന്നു...