കൊച്ചീന്നു കൊണ്ടു വരുന്ന മീനാണോ ചേട്ടാ. കേരളത്തിലെ മീനാണെങ്കില്‍ വേണ്ട. തമിഴ്‌നാട്ടില്‍ നിന്നുള്ള മീന്‍ മതി. ചരക്കു കപ്പല്‍ അപകടത്തിനു ശേഷം കേരളാ തീരത്തു നിന്നുള്ള മീന്‍ വാങ്ങാന്‍ മടിച്ചു മലയാളി. രാസവസ്തുക്കള്‍ കടലില്‍ കലരാന്‍ സാധ്യത ഉള്ളതിനാല്‍ മീന്‍ കഴിച്ചാല്‍ അസുഖം വരുമോയെന്നു പേടി...


കൊച്ചീന്ന് കൊണ്ടു വരുന്ന മീനാണോ ചേട്ടാ. കേരളത്തില്‍ നിന്നു പിടിച്ച മീനാണെങ്കില്‍ വേണ്ട. തമിഴ്‌നാട്ടില്‍ നിന്നുള്ള മീന്‍ മതി. കൊച്ചി ചരക്കു കപ്പല്‍ അപകടത്തിനു ശേഷം കേരളാ തീരത്തുനിന്നുള്ള മീന്‍ വാങ്ങാന്‍ ആളുകള്‍ മടി കാണിക്കുകയാണ്.

കടലില്‍ എണ്ണ ചോര്‍ച്ചയുണ്ടായതായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സ്ഥിരീകരിച്ചതോടെ പലരും കടല്‍ മത്സ്യം വാങ്ങുന്നതു കുറച്ചു കായല്‍ മത്സ്യങ്ങള്‍ വാങ്ങാന്‍ തുടങ്ങിയെന്നു മത്സ്യവ്യാപാരികള്‍ പറയുന്നു.


തമിഴ്‌നാട്ടിലെ കടലൂര്‍, രാമേശ്വരം, തൂത്തുക്കുടി, പോണ്ടിച്ചേരി തുടങ്ങിയ തീരങ്ങളില്‍ നിന്നുള്ള മത്സ്യങ്ങളായിരിക്കും പ്രധാനമായും വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. ഇവയുടെ ആവശ്യക്കാര്‍ കൂടി.

ആളുകള്‍ എവിടെ നിന്നു പിടിച്ച മീനാണെന്നു ചോദിച്ചു വാങ്ങുന്നുണ്ടെന്നും വ്യാപാരികള്‍ പറയുന്നു. വില്‍പ്പനയ്ക്ക് ലഭ്യമാക്കുന്നവ ഏത് പ്രദേശത്തു നിന്നു പിടിച്ചതാണെന്ന് അറിയുന്നതിനായി മത്സ്യങ്ങളുടെ കവറുകളുടെ മുകളില്‍ ലേബല്‍ പതിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നും വ്യാപാരികള്‍ പറയുന്നു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മത്സ്യ ഉപഭോഗം നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ജനസംഖ്യയുടെ 53 ശതമാനത്തിലധികം പേരും ദിവസവും മത്സ്യം കഴിക്കുന്നവരാണ്.

അതേസമയം നേരത്തെ തന്നെ പ്രതിസന്ധിയിലായിരുന്ന പരമ്ബരാഗത മത്സ്യത്തൊഴിലാളികള്‍ക്കു പുതിയ സാഹചര്യം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ പ്രവൃത്തി ദിനങ്ങളുടെ എണ്ണം കുറഞ്ഞുവരികയാണ്. ഇതിനുപുറമേയാണ് ഇപ്പോള്‍ പുതിയ സാഹചര്യം രൂപപ്പെട്ടിരിക്കുന്നത്.


രാസവസ്തുക്കള്‍ കടലില്‍ വ്യാപകമായി കലരാന്‍ ഇടയുളളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ തങ്ങളുടെ വരുമാനമാര്‍ഗം നിലച്ചുവെന്നു മത്സ്യതൊഴിലാളികള്‍ പറയുന്നു.


അതേസമയം, എണ്ണ മലിനീകരണം സമുദ്രജീവികള്‍ക്കു ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നതും മത്സ്യബന്ധന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നതുമാണ്.

എണ്ണ ചോര്‍ച്ച വ്യാപിക്കുകയാണെങ്കില്‍, അതു സമുദ്ര ഉല്‍പാദനക്ഷമതയെ വളരെയധികം ബാധിച്ചേക്കാം. മത്തി മുതല്‍ ചൂര, സ്രാവുകള്‍ വരെയുളള മത്സ്യങ്ങളുടെ പ്രജനനത്തിനും വളര്‍ച്ചയ്ക്കും നിര്‍ണായകമായ കാലഘട്ടമായ മണ്‍സൂണ്‍ സമയത്ത് അപകടം ഉണ്ടായതു വലിയ തിരിച്ചടിയാണ്. ഇതു മത്സ്യ സമ്ബത്തിനെ പ്രതികൂലമായി ബാധിക്കാനും ഇടയുണ്ടെന്നു മത്സ്യതൊഴിലാളികള്‍ പറയുന്നു...


Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...