കോട്ടയത്ത് എവിടെ നോക്കിയാലും അപകടങ്ങള്‍, പിന്നില്‍ അമിത വേഗവും അശ്രദ്ധയും, അപകടങ്ങള്‍ കുറയ്ക്കാന്‍ ഇടപെടാതെ പോലീസും...
കുടുംബമായി ദീര്‍ഘ ദൂര യാത്ര കഴിഞ്ഞു മടങ്ങുന്നവര്‍ അപകടത്തില്‍പ്പെടുന്ന സംഭവങ്ങളും വര്‍ധിച്ചിട്ടുണ്ട്. ഉറക്കം വന്നാല്‍ പോലും കുഴപ്പമില്ല എന്ന തോന്നലില്‍ വാഹനം ഓടിക്കുന്നത് വലിയ അപകടങ്ങളിലേക്ക് വഴിവെക്കുന്നു. ഇന്നലെ വെളിയന്നൂരില്‍ നിയന്ത്രണം വിട്ട കാര്‍ കാനട യാത്രികരിലേക്ക് ഇടിച്ചു കയറി മൂന്നു പേര്‍ക്കു ഗുരുതര പരുക്കേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തു. പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ ബസില്‍ നിന്ന് ഇറങ്ങിയ വയോധിക അതേ ബസ് കയറി മരിച്ചു.
എം.സി റോഡ് കാറും മിനിലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്നലെ മണിപ്പുഴയല്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു അമ്മയും മകള്‍ക്കും പരുക്കേറ്റിരുന്നു. അപകടങ്ങള്‍ വര്‍ധിച്ചിട്ടും പോലീസ് കാര്യമായ നടപടിയെടുക്കുന്നില്ല. അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്ന പ്രവണ ഡ്രൈവര്‍മാര്‍ക്കിടയില്‍ ഉണ്ട്. മത്സരയോട്ടങ്ങളും അശ്രദ്ധമായ ഓവര്‍ടേക്കിംഗുകളും അപകടങ്ങളിലേക്ക് നയിക്കുന്നുണ്ട്. ഡ്രൈവ് ചെയ്യുമ്ബോള്‍ ശ്രദ്ധക്കുറവ് കാണിക്കുന്നുണ്ടെന്നാണ് മോട്ടോര്‍ വഹാന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
രാത്രികാലങ്ങളില്‍ ഉറക്കംതൂങ്ങി വാഹനമോടിക്കുന്നവര്‍ പോലും വാഹനം നിര്‍ത്തി വിശ്രമിച്ചിട്ടു യാത്ര ചെയ്യാന്‍ മടിക്കുന്നു. പെട്ടന്ന് വീട് എത്തി വിശ്രമിക്കാമെന്ന ധാരണയാണ് പലര്‍ക്കും. ഇത് വിലിയ അപകടങ്ങള്‍ വരുത്തിവെക്കും. മാസങ്ങള്‍ക്കു മുന്‍പു പത്തനംതിട്ടയില്‍ കാറും ലോറിയുമായി കൂട്ടിയിടിച്ചു ഒരു കുടുംബം മരിച്ചരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതായിരുന്നു കാരണം. രാത്രികാലങ്ങളില്‍ പോലീസ് പട്രോളിംഗും പരിശോധനയും ഉണ്ടെങ്കിലും തണുപ്പന്‍ നയമാണ്. പേരും ഫോണ്‍നമ്ബരും എഴുതി വാങ്ങി മാത്രം പരിശോധന.
സി.സി.ടി.വി കാമറകളും അമിത വേഗത നിയന്ത്രണ സംവിധാനങ്ങളും നോക്കുകുത്തിയാകുന്നു. ഓരോ അപകടങ്ങള്‍ കഴിയുമ്ബോഴും പോലീസ് പരിശോധന ശക്തമാക്കുമെന്ന് അധികൃതര്‍ അറിയിക്കുന്നുണ്ടെങ്കിലും ഒന്നും നടക്കുന്നില്ലെന്നാണ് അപകടങ്ങള്‍ ആവര്‍ത്തിക്കുന്നതിലൂടെ വെളിവാകുന്നത്...