രാഷ്ട്രപതി ശബരിമല ദര്‍ശനത്തിന് എത്തും, മുന്നൊരുക്കം നടത്താൻ സര്‍ക്കാരിന് നിര്‍ദേശം...
ശബരിമലയില്‍ രാഷ്ട്രപതി ദ്രൗപദി മുർമു ദർശനം നടത്തും. ഈ മാസം 19 നാണ് രാഷ്ട്രപതി ശബരിമലയില്‍ ദര്‍ശനം നടത്തുക. ഇന്ത്യ-പാക് യുദ്ധ സാഹചര്യത്തില്‍ ആദ്യം തീരുമാനിച്ച സന്ദർശനം മാറ്റിവെച്ചിരുന്നു. രാഷ്ട്രപതി എത്തുമെന്ന സ്ഥിരീകരണം പുറത്തുവിട്ടതോടെ മുന്നൊരുക്കങ്ങള്‍ നടത്താൻ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇടവമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് 4ന് തന്ത്രി കണ്ഠരര് രാജീവരുടെയും മകൻ കണ്ഠര് ബ്രഹ്മദത്തന്റെയും സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി എസ്.അരുണ്‍ കുമാർ നമ്ബൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടർന്ന് മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി ആഴിയില്‍ അഗ്നി ജ്വലിപ്പിക്കും. ഇതിനുശേഷം ഭക്തരെ പതിനെട്ടാംപടി ചവിട്ടാൻ അനുവദിക്കും. ഇടവമാസ പൂജകള്‍ പൂർത്തിയാക്കി 19ന് രാത്രി 10 ന് നട അടയ്ക്കും. വെർച്വല്‍ ക്യൂ വഴിയും സ്‌പോട്ട് ബുക്കിംഗിലൂടെയും ഭക്തർക്ക് ദർശനം നടത്താം...