വേനല്‍ മഴയില്‍ കുതിര്‍ന്ന് കോട്ടയം ജില്ല...


പകല്‍ ചുട്ടുപൊള്ളുന്ന ചൂട്, വൈകിട്ട് ഇടിയുടെയും മിന്നലിന്റെയും അകമ്ബടിയോടെ മഴ. സംസ്ഥാനത്ത് പത്തനംതിട്ട കഴിഞ്ഞാല്‍, വേനല്‍ മഴ ഏറ്റവും കൂടുതല്‍ പെയ്തത് കോട്ടയത്താണ്. മാർച്ച്‌ ഒന്ന് മുതല്‍ കഴിഞ്ഞ ദിവസം വരെയുള്ള കണക്കുപ്രകാരം 351.3 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. ഇക്കാലയളവില്‍ ലഭിക്കേണ്ടതിനേക്കാള്‍ 75 ശതമാനം അധികം മഴ പെയ്തു. ഇതോടെ വറ്റിയ തോടുകളും, കിണറുകളും ഇത്തവണ നേരത്തെ ജലസമൃദ്ധമായി. മലയോര പ്രദേശങ്ങളില്‍ മഴ പെയ്യാത്ത ദിവസങ്ങള്‍ കുറവാണ്. മാർച്ച്‌ ഒന്നു മുതല്‍ ഇന്നലെ വരെ 201. 3 മില്ലീമീറ്റർ മഴയാണ് ജില്ലയില്‍ പ്രതീക്ഷിച്ചിരുന്നത്. മഴ ശക്തമായയതോടെ ചൂടിനും നേരിയ കുറവുണ്ടായി. കഴിഞ്ഞ വർഷം ഏപ്രിലില്‍ പകല്‍ താപനില 40 ഡിഗ്രിയ്ക്കടുത്ത് എത്തിയിരുന്നു. ഇത്തവണ രേഖപ്പെടുത്തിയ ഉയർന്ന 34.5 ഡിഗ്രിയാണ്....

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...