വേദനകളുടെയും ദുരിതങ്ങളുടെയും ലോകത്തു നിന്നും, മാലാഖയായി അലീന മടങ്ങി. മണിമല സെന്റ് ജോര്‍ജ് ഹൈസ്ക്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ത്ഥിനിയായിരുന്നു...
മണിമല കടനിക്കാട് എട്ടാംമൈൽ വയലിൽ ജോമോൻ്റെ മകളാണ് അലീന ചെറിയാൻ (15) . മഞ്ഞപ്പിത്തത്തെ തുടർന്നുണ്ടായ അണുബാധയിൽ കരൾ പ്രവർത്തനരഹിതമായതിനെ തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കരൾ
മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കവെയാണ് മരണം സംഭവിച്ചത്. മണിമല സെന്റ് ജോർജ് ഹൈസ്കൂളിൽ പത്താം ക്ലാസിൽ പരീക്ഷയെഴുതി റിസൾട്ടിന് കാത്തിരിക്കുകയായിരുന്നു.മണിമല സെൻ്റ് .ജോർജ്ജ് HS ൻ്റെ പ്രിയപ്പെട്ട അലീനാ ചെറിയാന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിന് മൃതശരീരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് സ്കൂളിൽ എത്തിക്കും...