റോസന്നയെ മാത്യു ജീവിത സഖിയാക്കിയത് കോട്ടയത്തെ അനാഥ മന്ദിരത്തില്‍നിന്നും. യുവതി ഭര്‍ത്താവിനെ കോടാലിക്ക് വെട്ടിക്കൊന്നത് മകന്റെ മുന്നിലിട്ടും; അമ്മക്കെതിരെ കോടതിയില്‍ മൊഴിനല്‍കി ഒമ്ബതാം ക്ലാസുകാരൻ...


അച്ഛനെ കോടാലിക്കു വെട്ടിക്കൊന്ന കേസില്‍ അമ്മയ്‌ക്കെതിരെ മൊഴികൊടുത്ത് ഒന്‍പതാം ക്ലാസുകാരനായ മകന്‍. പുതുപ്പള്ളി മാത്യു കൊലക്കേസിന്റെ വിചാരണയ്ക്കിടെയാണ് അമ്മയ്ക്കിതെരെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകന്‍ മൊഴി നല്‍കിയത്. മാത്യുവിനെ അമ്മ റോസന്ന കൊലപ്പെടുത്തുന്നതു കണ്ടെന്നാണ് മകന്‍ കോടതിയില്‍ പറഞ്ഞത്. കേസ് 21നു കോടതി വീണ്ടും പരിഗണിക്കും.

അഡിഷനല്‍ ഡിസ്ട്രിക്‌ട് കോടതിയില്‍ (2) ആണു കേസ്. 2021 ഡിസംബര്‍ 14ന് ആയിരുന്നു സംഭവം. പുതുപ്പള്ളി പെരുങ്കാവ് പടനിലത്ത് മാത്യു ഏബ്രഹാം (കൊച്ച്‌-48) ആണു കൊല്ലപ്പെട്ടത്. ഭാര്യ റോസന്ന (45) ആണു പ്രതി.

പ്രായപൂര്‍ത്തിയാകാത്ത മകന്റെ മുന്നിലിട്ടാണ് മാത്യുവിനെ കൊലപ്പെടുത്തിയത്. ശിശുസംരക്ഷണ സമിതിയുടെ മേല്‍നോട്ടത്തിലായിരുന്ന കുട്ടിയെ ബന്ധുക്കളാണ് ഇപ്പോള്‍ സംരക്ഷിക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡിഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സിറില്‍ തോമസ് പാറപ്പുറം ഹാജരായി...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...