ഇന്ത്യന്‍ ആഞ്ജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെടുന്ന പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ. മാത്യൂ സാമുവേല്‍ കളരിക്കല്‍ അന്തരിച്ചു...



ഇന്ത്യന്‍ ആഞ്ജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെടുന്ന പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ. മാത്യൂ സാമുവേല്‍ കളരിക്കല്‍ (77) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കോട്ടയം മാങ്ങാനം സ്വദേശിയാണ്. 1986ല്‍ ഇന്ത്യയിലെ ആദ്യത്തെ ആഞ്ജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത് ഡോ. മാത്യുവാണ്. ഇന്ത്യയിലെ പ്രമുഖ ആശുപത്രികളില്‍ സേവനം അനുഷ്ഠിച്ചു. 25,000 ലേറെ കൊറോണറി ആന്‍ജിയോപ്ലാസ്റ്റി നടത്തി. ഏഷ്യ – പസഫിക് മേഖലയിലെ വിവിധ രാജ്യങ്ങളില്‍ ആന്‍ജിയോപ്ലാസ്റ്റിയുടെ പ്രചാരത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.

2000-ല്‍ പത്മശ്രീ, 1996-ല്‍ ഡോ. ബി.സി. റോയ് അവാര്‍ഡ്, 2003ല്‍ ഡോ. എം.ജി.ആര്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയുടെ ഡോക്ടര്‍ ഓഫ് സയന്‍സ് എന്നിവയുള്‍പ്പെടെ നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. 1995 മുതല്‍ 1997 വരെ ഏഷ്യന്‍-പസഫിക് സൊസൈറ്റി ഓഫ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിയുടെ പ്രസിഡന്റായിരുന്നു. ഭാര്യ: ബീന മാത്യു, മക്കള്‍: സാം മാത്യു, ആന്‍ മേരി മാത്യു. സംസ്‌കാരം 21 ന് കോട്ടയം മാങ്ങാനം സെന്‌റ് പീറ്റേഴ്‌സ് മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...