ലൈംഗികാതിക്രമം കാട്ടി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു. യുവാവ് അറസ്റ്റില്‍...


യുവതിയെ ലൈംഗികാതിക്രമം കാട്ടുകയും നഗ്നദൃശ്യങ്ങളും ചിത്രങ്ങളും വിവിധ സൈറ്റുകളില്‍ പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി മുക്കട വടക്കേച്ചരുവില്‍ അജിത്ത് മോഹനൻ (20) ആണ് പിടിയിലായത്. 2023 ജൂലൈ 14നും ഡിസംബർ 21നുമാണ് സംഭവം നടന്നത്. ഈ ദിവസങ്ങളില്‍ 20 കാരിയായ സുഹൃത്തിനെ ബൈക്കില്‍ കയറ്റി റാന്നി സെന്‍റ് തോമസ് കോളജ് ഗ്രൗണ്ടിന്‍റെ പിന്നിലെത്തിച്ച്‌ ലൈംഗികാതിക്രമം കാട്ടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.


പിന്നീട് സൗഹൃദം സ്ഥാപിച്ച്‌ വീഡിയോകോളില്‍ വിളിച്ച്‌ നഗ്നതകാട്ടാൻ പ്രേരിപ്പിക്കുകയും, തുടർന്ന് യുവതിയുടെ അറിവോ സമ്മതമോ കൂടാതെ വിവിധ സൈറ്റുകളില്‍ അവ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. കൂടാതെ കൂട്ടുകാർക്കും മറ്റും അയച്ചുകൊടുത്തതിലൂടെ യുവതിക്ക് മാനഹാനി ഉണ്ടാക്കുകയും ചെയ്തു. കഴിഞ്ഞദിവസം യുവതി സ്റ്റേഷനിലെത്തി പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് റാന്നി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

സ്റ്റേഷനില്‍ ഹാജരായ പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. പോലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തി, പിന്നീട് അറസ്റ്റ് ചെയ്തു. ശാസ്ത്രീയ പരിശോധനയ്ക്കായി മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. റാന്നി പോലീസ് ഇൻസ്പെക്ടർ ആർ. മനോജ് കുമാറിന്‍റെ നേതൃത്വത്തില്‍ എസ്‌ഐ റെജി തോമസ്, എഎസ്‌ഐ അജു കെ. അലി എന്നിവരുള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തുന്നത്.

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...