പരിവാഹന്റെ പേരില്‍ സൈബർ തട്ടിപ്പ്. എറണാകുളത്ത് രണ്ടുപേരില്‍ നിന്നായി 1,81,500 ലക്ഷം രൂപ നഷ്ടപ്പെട്ടു...
മെസ്സേജ് തുറന്നവര്‍ക്ക് പണികിട്ടി. എറണാകുളത്ത് സൈബര്‍ തട്ടിപ്പില്‍ 1,81 ലക്ഷം നഷ്ടപ്പെട്ടു. പരിവാഹന്റെ പേരില്‍ സൈബർ തട്ടിപ്പ്.എറണാകുളത്ത് രണ്ടുപേരില്‍ നിന്നായി 1,81 രൂപ നഷ്ടപ്പെട്ടു.
കാക്കനാട് എൻ.ജി.ഓ കോട്ടേഴ്സ് സ്വദേശി അൻവറിനും,മട്ടാഞ്ചേരിയില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശി എന്നിവരില്‍ നിന്നുമാണ് 1,81,500 രൂപ നഷ്ടപ്പെട്ടത്.സൈബർ തട്ടിപ്പിനിരയായ കാക്കനാട് സ്വദേശി അൻവർ പറയുന്നതിങ്ങനെ. തങ്ങളുടെ കാർ ട്രാഫിക് നിയമ ലംഘനം നടത്തിയിട്ടുണ്ടെന്നും, ഉടൻ 1,000 രൂപ പിഴ അടച്ചാല്‍ മാത്രമേ വാഹനം വിട്ടുനല്‍കൂയെന്നും ചൂണ്ടിക്കാട്ടി പരിവാഹന്റേതെന്ന് വിശ്വസിപ്പിക്കുന്ന തരത്തില്‍ വാട്സ് അപ്പ് നമ്ബറില്‍ നിന്നും ഈ ചെല്ലാനെന്ന പേരില്‍ സന്ദേശം എത്തിയത്.തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു വാട്സ് അപ്പ് സന്ദേശം എത്തിയത്.തന്റെ പുതിയ കാറുമായി മകൻ ടൂർ പോയിരുന്നതുകൊണ്ട് ഈ സന്ദേശം വിശ്വസിച്ചു.എന്നാല്‍ വെളിപ്പിനെ ഒരുമണിയോടെ മകൻ തിരിച്ചെത്തുകയും ചെയ്തു. ട്രാഫിക് നിയമ ലംഘനം നടന്നിട്ടില്ലെന്ന് മകൻ പറയുകയും ചെയ്തു.എന്നാല്‍ ഇതിനാണ് ചെല്ലാൻ ലഭിച്ചതെന്നറിയാൻ അൻവർ ലിങ്കില്‍ കയറി നോക്കുകയായിരുന്നു.വെളിപ്പിനെ മൂന്ന് മണിയായതിടെ ബാങ്കില്‍ നിന്നുള്‍പ്പെടെ നിരവധി ഫോണ്‍ കോളുകള്‍ വന്നു.പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ മൂന്ന് തവണയായി 99,000.നഷ്ടപ്പെട്ടു.ഒരു ദിവസം പിൻവലിക്കാവുന്ന പരമാവധി തുക ഒരുലക്ഷമായി നിജപ്പെടുത്തിരുന്നതിനാലാണ് കൂടുതല്‍ തുക നഷ്ടമാകാതിരുന്നതെന്ന് അൻവർ പറഞ്ഞു.തമിഴ് നാട് സ്വദേശിക്കും സമാനമായ രീതിയിലാണ് തട്ടിപ്പിനിരയായത്.എന്നാല്‍ ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനകം നിരവധി പേരുടെ പണം നഷ്ടപ്പെട്ടിട്ടുണ്ട്. മെസേജ് ലഭിച്ചവർ നിരവധി. ജാഗ്രത പാലിക്കണമെന്ന് പോലീസ്....
# സൈബർ ക്രൈം പ്രതിരോധിക്കുന്നതിന് ഹെല്‍പ്പ് ലൈൻ നമ്ബർ
സൈബർ പരാതികള്‍ രജിസ്റ്റർ ചെയ്യുന്നതിനും സഹായത്തിനും 1930 ഹെല്‍പ്പ് ലൈൻ നമ്ബർ ഉപയോഗിക്കാം.