കോട്ടയം പാമ്പാടി സമീപം നിയന്ത്രണം വിട്ട കാർ മൺതിട്ടയിൽ ഇടിച്ചു ഒരാൾ മരിച്ചു...
കോട്ടയം പാമ്പാടി ളാക്കാട്ടൂർ തോട്ടപ്പള്ളി മരോട്ടിപ്പുഴയ്ക്ക് സമീപം നിയന്ത്രണം വിട്ട കാർ മൺതിട്ടയിൽ ഇടിച്ചു ഒരാൾ മരിച്ചു. അരീപ്പറമ്പ് പൊടിമറ്റം മാരാംപറമ്പിൽ സാം മാത്യു (49) ആണ് മരിച്ചത്. ഇന്നു രാവിലെ വിലങ്ങുപാറ ഭാഗത്തുനിന്നും പൊടിമറ്റത്തിനുള്ള യാത്ര മദ്ധ്യേയാണ് അപകടം. കാർ ഓടിച്ചിരുന്നയാൾ നിസ്സാര പരുക്കുകളോടെ രക്ഷപെട്ടു. അരീപ്പറമ്പ് ബ്രദറൺ സഭാംഗമാണ് മരിച്ച സാം മാത്യു സംസ്‌ക്കാരം പിന്നീട്. ..