കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡ് നവീകരണത്തിനായി ബസ് സ്റ്റാൻഡിലെ കെട്ടിടം അടുത്തയാഴ്ച പൊളിക്കും...
കോട്ടയം കെഎസ്ആർടിസി ഡിപ്പോയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നിലവിലെ ബസ്റ്റാൻഡ് കെട്ടിടം അടുത്തയാഴ്ച പൊളിച്ചു മാറ്റും. കെട്ടിടങ്ങൾ പൊളിച്ചു മാറ്റുവാനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. പൊളിച്ചു മാറ്റുന്നതിന്റെ ഭാഗമായി ഇവിടെ പ്രവർത്തിച്ചിരുന്ന കൺട്രോളിങ് ഇൻസ്പെക്ടർ, ടിക്കറ്റ് ആൻഡ് ക്യാഷ്, വിജിലൻസ്,ഔട്ട്സൈഡ് ഡിപ്പാർട്ട്മെന്റ് ഓഫീസുകൾ ഡി ടി ഒ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റി. സ്റ്റാൻഡിനുള്ളിലെ കടകൾക്കും നോട്ടീസ് നൽകി കഴിഞ്ഞു. കെട്ടിടം പൊളിക്കുന്ന സമയത്ത് ബസ്സുകൾ സ്റ്റാൻഡിൽ പ്രവേശിക്കില്ല. ബസ്സുകളുടെ ഓപ്പറേഷൻ ഏറ്റുമാനൂർ, കോടിമത എന്നിവിടങ്ങളിൽ നിന്നായിരിക്കും. ചങ്ങനാശ്ശേരി ഭാഗത്തു നിന്ന് കോട്ടയത്തേക്ക് വരുന്ന ബസുകൾ ഏറ്റുമാനൂർ സ്റ്റാൻഡിൽ ആയിരിക്കും സർവീസ് അവസാനിപ്പിക്കുക. വടക്കു ഭാഗത്തു നിന്ന് വരുന്ന ബസ്സുകൾ കോടിമത യിൽ സർവീസ് അവസാനിപ്പിക്കും. കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുൻപിൽ ബസ്സിൽ കയറുവാൻ ഉള്ള സൗകര്യവും ഉണ്ടായിരിക്കും...