ബൈക്കിൽ കറങ്ങി നടന്ന് മാല പൊട്ടിക്കുന്ന കോട്ടയം കൂട്ടിക്കൽ ഏന്തിയാർ സ്വദേശിനി ഉൾപ്പെടെ മൂന്നംഗസംഘം കായംകുളത്ത് പിടിയിൽ...


ബൈക്കിൽ കറങ്ങി നടന്നു മാല പൊട്ടിച്ചു എടുക്കുന്നുമൂന്നംഗ സംഘത്തെ പോലീസ് പിടികൂടി കായംകുളം പത്തിയൂർ വേലിത്തറ വടക്കവീട്ടിൽ അൻവർഷാ  22 , കോട്ടയം കൂട്ടിക്കൽ ഏന്തിയാർ ചാനക്കുടി വീട്ടിൽ ആതിര 24, കൊല്ലം കരുനാഗപ്പള്ളി താഴവ കടത്തൂർ ഹരികൃഷ്ണൻ ഭവനത്തിൽ ജയകൃഷ്ണൻ19  എന്നിവരെയാണ് പിടിയിലായത് കായംകുളം മേനാംപള്ളി  മെഴുവേലത്ത് സജിത്ത് ഭവനത്തിൽ സജീവിന്റെ ഭാര്യ ലളിതയുടെ മാല  അപഹരിച്ച കേസിലാണ് ആണ് സംഘം പിടിയിലായത്തതു. തിരുവല്ല നിന്നും മോഷ്ടിച്ച സ്‌കൂട്ടറിൽ കായംകുളത്തെത്തിയ അൻവർഷായും ആതിരയും കായംകുളത്ത് കറങ്ങി നടന്ന ശേഷം അന്ന് രാത്രി കായംകുളത്ത് തങ്ങി പിറ്റേദിവസമാണ് ലളിതയുടെ മാല പൊട്ടിച്ചത്. തുടര്ന്ന്  സ്‌കൂട്ടർ കൃഷ്ണപുരം ഭാഗത്ത് ഉപേക്ഷിച്ച ശേഷം മൂന്നാര്‍, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികള്‍ എറണാകുളത്തെത്തിയതോടെയാണ് പോലീസിന്റെ പിടിയിലാകുന്നത്. പ്രതികൾ പൊട്ടിച്ച മാല വില്ക്കാ ൻ സഹായിച്ച മൂന്നാം പ്രതി ജയകൃഷ്ണന്റെ ഫോണാണ് ഒന്നാം പ്രതിയായ അൻവർഷാ ഉപയോഗിച്ചു വന്നിരുന്നത്. സി.സി.ടി.വി. ദൃശ്യങ്ങളും മൊബൈല്‍ ഫോണും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പോലീസിന്റെ വലയിലായത്.

 ബാംഗ്ലൂരിൽ സമാനരീതിയിലുള്ള മോഷണം നടത്തിയതായും ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. എഴുപത് വയസ്സുളള വിരുദമ്മാൾ എന്ന വൃദ്ധയുടെ ഒമ്പത് പവൻ തൂക്കം വരുന്ന സ്വർണമാലയും   പൊട്ടിച്ചെടുത്തതായി പ്രതികൾ  പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കായംകുളം സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ എസ്.ഐ. ആനന്ദ് കൃഷ്ണന്‍, എ.എസ്.ഐ. ഉദയകുമാര്‍, പോലീസുകാരായ റെജി, ലിമു, മനോജ്, സതീഷ്, ബിനുമോന്‍, ബിജുരാജ്, അനൂപി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജ്യുഡീഷ്യല്‍ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...