കോട്ടയം ജില്ലയിൽ പുലർച്ചെ മുതൽ അതി ശക്തമായ മഴ തുടരുന്നു...
കോട്ടയം ജില്ലയിൽ പുലർച്ചെ മുതൽ അതി ശക്തമായ മഴ തുടരുന്നു. കഴിഞ്ഞ മൂന്ന് മണിക്കൂറായി ജില്ലമുഴുവൻ പ്രദേശങ്ങളിലും മഴ പെയ്യുന്നുണ്ട്. മഴ ശക്തമായി തുടരുകയാണെങ്കിൽ പൂഞ്ഞാർ മുണ്ടക്കയം ഭാഗങ്ങളിൽ ഉരുൾ പൊട്ടാൻ സാധ്യതയുണ്ട്. ജില്ലയുടെ പല ഭാഗങ്ങളിലും മഴയോടൊപ്പം കാറ്റുവീശുന്നുണ്ട്. ശക്തമായ മഴയെ തുടർന്ന് ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിലെ ഒന്നാംകര, പള്ളികൂട്ടുംമ്മ ഭാഗത്ത് വെള്ളം ഉയർന്നു. എ സി കനാൽ കരകവിഞ്ഞു റോഡ് പണി തടസപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടനാട് മേഖലയിലേക്ക് കൂടുതൽ വെള്ളം എത്താൻ സാധ്യതയുണ്ട്...