കോട്ടയം ജില്ലയിലെ 24 പോളിംഗ് ബൂത്തുകള്‍ മാറ്റാന്‍ നിര്‍ദേശം..
കെട്ടിടങ്ങളുടെ കാലപ്പഴക്കം അടക്കമുള്ള പ്രശ്നങ്ങള്‍ മൂലം ജില്ലയിലെ 24 പോളിംഗ് ബൂത്തുകള്‍ സൗകര്യങ്ങമുള്ള കെട്ടിടങ്ങളിലേക്ക് മാറ്റുന്നതിന് നടപടി ആരംഭിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ.പി.കെ. ജയശ്രീ പറഞ്ഞു. ബൂത്തുകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാതല യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടര്‍. പുതിയ സ്ഥലത്തേക്കും മാറുന്നതിനുള്ള നിര്‍ദേശം തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും. മാറ്റം നിര്‍ദേശിച്ച 24 ബൂത്തുകളില്‍ 13 എണ്ണത്തിന് സ്ഥിതി ചെയ്യുന്ന സ്ഥലത്തിനും 11 എണ്ണത്തിന്റെ കെട്ടിടത്തിനും മാറ്റം വരുത്താനാണ് നിര്‍ദേശം...