കോട്ടത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ചു, പമ്ബിലേക്ക് ഇടിച്ചുകയറി. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്...
കോട്ടയം പാലാ തൊടുപുഴ റോഡില്‍ മാനത്തൂരില്‍ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. പ്രധാന റോഡില്‍നിന്ന് പെട്രോള്‍ പമ്ബിലേക്ക് തിരിഞ്ഞ കാറിനു പിന്നില്‍ ആംബുലൻസ് ഇടിക്കുകയായിരുന്നു.
അടിമാലിയില്‍നിന്ന് രോഗിയുമായി കോട്ടയത്തേയ്ക്ക് പോവുകയായിരുന്നു ആംബുലൻസ്. ഇടിയുടെ ആഘാതത്തില്‍ പമ്ബിലേയ്ക്ക് കാർ പാഞ്ഞുകയറിയെങ്കിലും വലിയ അപകടം ഒഴിവായി. പരിക്കേറ്റ കാർയാത്രികൻ കടനാട് സ്വദേശി സെബാസ്റ്റ്യൻ മാത്യുവിനെ (46) ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആംബുലൻസിലുണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലൻസ് എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി...