ചേട്ടാ എന്ന് വിളിച്ചില്ല. കോട്ടയം കളത്തിപ്പടി ഗിരിദീപം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചു...
പ്ലസ് വണ്‍ വിദ്യാർഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദനം. ചേട്ടാ എന്നു വിളിക്കാത്തതിന് സീനിയർ വിദ്യാർത്ഥികള്‍ മർദിച്ചതായാണ് പരാതി. കോട്ടയം കളത്തിപ്പടി ഗിരിദീപം ബദനി സ്കൂള്‍ വിദ്യാർത്ഥിയാണ് ആക്രമണത്തിന് ഇരയായത്. വിദ്യാർത്ഥി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
ചേട്ടാ എന്നു വിളിക്കാത്തതിന് റാഗ് ചെയ്‌തെന്നാണ് വിദ്യാർത്ഥി പരാതിയില്‍ പറയുന്നത്. കോന്നി അട്ടച്ചാക്കല്‍ സ്വദേശിയായ വിദ്യാർത്ഥിയെയാണ് സീനിയർ കുട്ടികള്‍ മർദ്ദിച്ചത്. വിദ്യാർത്ഥിയുടെ മൂക്കിന്‍റെ പാലത്തിന് പൊട്ടല്‍ വിവരം മറച്ചുവെച്ചു. ആശുപത്രിയില്‍ കൊണ്ടുപോയില്ല എന്നിങ്ങനെ ഹോസ്റ്റല്‍ നടത്തിപ്പുകാർക്കെതിരെയും കുടുംബത്തിന്‍റെ ആരോപണം ഉണ്ട്.
സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. ആരോപണ വിധേയനായ വിദ്യാർഥിയെ സസ്പെൻഡ് ചെയ്തുവെന്ന് പ്രിൻസിപ്പല്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ് മർദ്ദനവിവരം അറിഞ്ഞതെന്നാണ് പ്രിൻസിപ്പലിന്‍റെ വിശദീകരണം. സി ഡബ്ല്യു സി റിപ്പോർട്ട് കിട്ടിയാല്‍ കേസെടുക്കുമെന്ന് കോട്ടയം ഈസ്റ്റ് പോലീസ് വ്യക്തമാക്കി...