കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് ബ്ലാക്കില്‍ മദ്യം വില്‍ക്കുന്ന യുവാവ് പിടിയില്‍. നടപടി നിരവധി പരാതികള്‍ ഉയര്‍ന്നതോടെ. നാല് ലിറ്റര്‍ മദ്യവും സഞ്ചരിച്ച സ്കൂട്ടറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു...
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികള്‍ക്ക് ഒപ്പം എത്തുന്ന കൂട്ടിരിപ്പുകാർക്ക് ബ്ലാക്കില്‍ മദ്യം വില്‍ക്കുന്ന യുവാവ് പിടിയില്‍. മുടിയൂർക്കര സ്വദേശി രവി ശങ്കർ (35 ) നെയാണ് അസിസ്റ്റൻറ് എക്സൈസ് ഇൻ സ്പെക്ടർ ആനന്ദരാജ് ബി അറസ്റ്റ് ചെയ്തത്. ഓണം സ്പെഷ്ല്‍ ഡ്രൈവിന്റെ മുന്നോടിയായാണ് എക്സൈസ് നടപടി. ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ഇതിനോടകം ഉയർന്നിരുന്നു.
കഴിഞ്ഞ ഡ്രൈഡേ ദിനം രോഗികളുടെ കൂട്ടിരുപ്പുകാർക്ക് ഇരട്ടി വിലയ്ക്ക് മദ്യം കൊടുക്കാൻ ഇയാള്‍ ബാറുകള്‍ തോറും കറങ്ങി നടക്കുന്നതിനിടയില്‍ എക്സൈസ് പിൻതുടരുകയായിരുന്നു.
അമ്മഞ്ചേരിയിലുള്ള കുട്ടികളുടെ ആശുപത്രിക്ക് സമീപമുള്ള ഇയാളുടെ വീട്ടില്‍ നിന്നും സ്‌കൂട്ടറില്‍ മദ്യവുമായെത്തി ഒരാള്‍ക്ക് മദ്യം കൈമാറുമ്ബോള്‍ ആണ് ഇയാള്‍ പിടിയിലായത്. നാല് ലിറ്റർ മദ്യവും ഇയാള്‍ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. മദ്യം വിറ്റ വകയില്‍ കണ്ടെടുത്ത 1200/- രൂപയും പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കി പ്രതിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു...