സിനിമയിലേക്ക് വരുന്നതിന് മുമ്ബ് ആരായിരുന്നു ജോണി ആന്റണി? പഴയ ഓര്‍മ്മകളിലൂടെ സഞ്ചരിച്ച കുറിപ്പ് വൈറല്‍...


സംവിധായകനെന്നതില്‍ മാത്രമല്ല അഭിനേതാവെന്ന നിലയിലും തന്റേതായ കഴിവ് തെളിയിച്ചിട്ടുളള വ്യക്തിയാണ് ജോണ് ആന്റണി. സിഐഡി മൂസ, തുറുപ്പുഗുലാന്‍ തുടങ്ങി നിരവധി ഹിറ്റ് കോമഡി സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് ജോണി ആന്റണി. സഹസംവിധായകനായി സിനിമാരംഗത്ത് അരങ്ങേറ്റം നടത്തിയ ജോണി ആന്റണി തുളസീദാസ്, ജോസ് തോമസ്, നിസാര്‍, താഹ, കമല്‍ എന്നിവരുടെ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. 

കുറിപ്പിന്റെ പൂര്‍ണ്ണരൂപം…..

'പ്രീഡിഗ്രി ( ഇന്നത്തെ പ്ലസ്ടു )തോറ്റ സമയത്താണ് നാട്ടുകാരനായ ജോയി മോന്റെ ഗ്രേസ് ബസ്സില്‍ കണ്ടക്ടറായത്. മീശ കുരുക്കാത്ത കണ്ടക്ടര്‍ നാട്ടുകാര്‍ക്കൊരു അതിശയമായിരുന്നു. കോട്ടയം എരുമേലി റൂട്ടിലായിരുന്നു ഞാന്‍ അന്ന് ജോലി ചെയ്തത്.ഏരുമേലിയില്‍ ആയിരുന്നു സ്റ്റേ. സെക്കന്റ് ഷോയ്ക്ക് ഡ്രൈവറെയും ഒപ്പം ക്ലീനറെയും നിര്‍ബന്ധിച്ച്‌ സിനിമയ്ക്ക് ആ സമയം കൊണ്ടുപോയത് ഞാനാണ്.ശേഷം തിരിച്ചെത്തിയപ്പോള്‍ മ്യൂസിക്ക് സിസ്റ്റം ആരോ അടിച്ചോണ്ട് പോയി. പോലീസ് വന്നപ്പോള്‍ ഉണരാത്തതിനാല്‍ മൂക്ക് പൊത്തിപ്പിടിച്ച്‌ ശ്വാസം മുട്ടിച്ചാണ് എന്നെ ഉണര്‍ത്തിയത്.എഴുന്നേറ്റ ഉടനെ എസ് ഐയുടെ കമന്റ് ഇവനൊക്കെയല്ലേ, വേണേല്‍ വണ്ടിയുടെ മ്യൂസിക് സെറ്റ് അല്ല ചേസ് വരെ പോയാലും അത്ഭുതപ്പെടേണ്ട… ബസില്‍ ജോലി ചെയ്യുമ്ബോള്‍ നല്ല തിരക്കായിരുന്നു. എനിക്കിച്ചിരി ആത്മാര്‍ത്ഥത കൂടുതലായിരുന്നു. 300 രൂപ വരേണ്ട ഒരു ചാലിന് 296 ഒകെയെ ചിലപ്പോള്‍ കിട്ടൂ. അപ്പോള്‍ നാല് രൂപ ഞാന്‍ കയ്യില്‍ നിന്ന് എഴുതികളയും. എന്റെ നാല് പോയാലും ജോയിമോന് സന്തോഷമാകണം അത്രേയൂളളു.
- ജോണി ആന്റണി

കോട്ടയം ജില്ലയിലെ ചങ്ങനാശേരിയില്‍ നിന്നും സിനിമ ലോകത്തേക്ക് കാലെടുത്തു വെച്ച ജോണി സി.ഐ.ഡി. മൂസ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായത്. കൊച്ചി രാജാവ്, തുറുപ്പു ഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം എന്നി ജനപ്രിയ സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. വരനെ ആവശ്യമുണ്ട്, ലവ്, ഹോം, എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...