കേരളത്തില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു. മാര്‍ഗനിര്‍ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്...
ഇതിനിടെ രാജ്യത്താകെയുള്ള കൊവിഡ് കേസുകള്‍ 4026 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 65 കേസുകള്‍ കൂടി റിപ്പോർട്ട് ചെയ്തു. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തില്‍ 19 പേർ രോഗമുക്തരായി. കേരളത്തിലെ ആക്ടീവ് കേസുകള്‍ 1416 ആണ്. കേരളത്തില്‍ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗുരുതര ന്യുമോണിയ ബാധിതനായിരുന്ന 80കാരനാണ് മരിച്ചത്. നിലവില്‍ രാജ്യത്തെ കൊവിഡ് കേസുകളില്‍ 35ശതമാനവും കേരളത്തിലാണ്.
അതേസമയം, കേരളം കൃത്യമായി കൊവിഡ് കണക്കുകള്‍ റിപ്പോർട്ട് ചെയ്യുന്നത് കൊണ്ടാണ് എണ്ണം വർദ്ധിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിലവില്‍ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യാപന ശേഷി കൂടുതലാണെങ്കിലും രോഗതീവ്രത കുറവാണെന്നും മന്ത്രി വ്യക്തമാക്കി. മറ്റു രോഗങ്ങളുള്ളവർ പൊതുസ്ഥലത്ത് മാസ്ക് ധരിക്കണമെന്നും അനാവശ്യ ആശുപത്രി സന്ദർനം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു...