സര്‍വത്ര വെള്ളം, പള്ളി മൊത്തം വെള്ളത്തിലായി, സന്ധ്യ നമസ്കാരത്തിന് രക്ഷയില്ല. ഒടുവില്‍ പള്ളി വികാരി വള്ളത്തിലെത്തി...
#തിരുവല്ല യിലെ മേപ്രാലില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട പള്ളിയില്‍ സന്ധ്യ നമസ്കാരത്തിനായി പള്ളി വികാരി എത്തിയത് വള്ളത്തില്‍. #മേപ്രാല്‍ സെൻറ് ജോണ്‍സ് ഓർത്തഡോക്സ് പള്ളി വികാരിയായ ഫാ. മാത്യു സക്കറിയയാണ് ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ സന്ധ്യ നമസ്കാരത്തിനായി വള്ളത്തില്‍ പള്ളിയില്‍ എത്തിയത്. #പരുമല സ്വദേശിയായ വികാരി പള്ളിക്ക് സമീപത്തെ റോഡ് വരെ സ്വന്തം കാറില്‍ എത്തി. തുടർന്ന് പള്ളിയിലേക്കുള്ള 100 മീറ്ററോളം ദൂരം ഇടവക അംഗത്തിന്റെ ഉടമസ്ഥതയിലുള്ള വെള്ളത്തില്‍ യാത്ര ചെയ്ത് പള്ളിയില്‍ എത്തുകയായിരുന്നു. സന്ധ്യ നമസ്കാരത്തിനായി എത്തിയ വിശ്വാസികളില്‍ ഒരാളായ കാവുംഭാഗം സ്വദേശി ജിനു മമ്ബുഴ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തുകയായിരുന്നു. സന്ധ്യ നമസ്കാരത്തിനു ശേഷം ഇതേ വള്ളത്തില്‍ വികാരി കാറിന് സമീപത്തേക്ക് മടങ്ങി. #pathanamthitta #Mazha #mazhakkalam