എക്‌സൈസിനെ കണ്ടതോടെ പരുങ്ങല്‍. സംശയം തോന്നി പരിശോധിച്ചപ്പോള്‍ ട്രോളി ബാഗിനുള്ളില്‍ കഞ്ചാവ്. രണ്ട് യുവതികള്‍ പിടിയില്‍...
ട്രോളി ബാഗുകളില്‍ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവതികള്‍ പിടിയില്‍. എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് രണ്ട് യുവതികള്‍ പിടിയിലായത്. ട്രോളി ബാഗുകളിലായി 37 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിനികളായ സോണിയ സുല്‍ത്താൻ, അനിത കാതൂണ്‍ എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവില്‍ നിന്നാണ് യുവതികള്‍ ട്രെയിൻ മാര്‍ഗം എറണാകുളത്ത് എത്തിയത്. കഞ്ചാവ് ചില്ലറ വില്‍പ്പനക്കായി എത്തിച്ചതായിരുന്നു.
പരിശോധനക്കിടെ ഇരുവരും പരുങ്ങിയതോടെ പോലീസിന് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് എക്സൈസും ആര്‍പിഎഫും ചേര്‍ന്ന് രണ്ടു പേരുടെയും ട്രോളി ബാഗുകള്‍ പരിശോധിക്കുകയായിരുന്നു. ബാഗുകള്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് വൻതോതില്‍ കഞ്ചാവ് കണ്ടെത്തിയത്. ഇതര സംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് വൻതോതില്‍ കഞ്ചാവ് എത്തിച്ച് ചില്ലറ വില്‍പ്പനക്കാര്‍ക്ക് നല്‍കുന്ന ഇടനിലക്കാരാണ് പിടിയിലായതെന്നാണ് വിവരം. പശ്ചിമ ബംഗാളില്‍ നിന്ന് ബെംഗളൂരു വഴിയാണ് ഇവര്‍ കഞ്ചാവ് എത്തിച്ചത്.