വിമാനം ഇടിച്ചിറങ്ങിയ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ 5 വിദ്യാര്‍ഥികള്‍ക്കും ദാരുണാന്ത്യം. 50ഓളം വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. അപകടമുണ്ടായത് വിദ്യാര്‍ഥികള്‍ ഉച്ചഭക്ഷണം കഴിക്കുന്ന സമയത്ത്...
എയർഇന്ത്യ വിമാനം ഇടിച്ചിറങ്ങിയ ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലുണ്ടായിരുന്ന അഞ്ച് വിദ്യാർഥികള്‍ മരിച്ചു. 50ഓളം പേർക്ക് പരിക്കേറ്റു. വിദ്യാർഥികള്‍ ഉച്ചഭക്ഷണം കഴിക്കുന്ന സമയത്താണ് അപകടമുണ്ടായത്.
മരിച്ചവരില്‍ നാല് എംബിബിഎസ് വിദ്യാർഥികളും ഒരു ബിരുദാനന്തര ബിരുദ വിദ്യാർഥിയും ഉള്‍പ്പെടുന്നു.
അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 232 യാത്രക്കാരും 10 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു...