അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക എന്നിവിടങ്ങളില്‍ ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ സംസ്ഥാനത്ത് പച്ചമീനിന് വില കുതിച്ചുയർന്നു...
തൊട്ടാല്‍ പൊള്ളും. അയല്‍ സംസ്ഥാനങ്ങളില്‍ ട്രോളിംഗ് നിരോധനം. കേരയ്ക്ക് 580, മത്തിക്ക് 180. സംസ്ഥനത്ത് മത്സ്യവില കുതിച്ചുയര്‍ന്നു. ഒന്നും ചെയ്യാതെ അധികൃതര്‍. രണ്ടാഴ്ച മുന്പാണ് ട്രോളിംഗ് നിരോധനം ആരംഭിച്ചത്. ഇതോടെ അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള മത്സ്യത്തിന്‍റെ വരവ് നാമമാത്രമായി. വേനല്‍ക്കാലമായതിനാല്‍ ഇവിടെ മത്സ്യലഭ്യത കുറയുകയും ചെയ്തതോടെ വില കുതിച്ചുയരുകയായിരുന്നു. ഇന്നലെ തൊടുപുഴയില്‍ ഒരു കിലോ കേരയ്ക്ക് 580 രൂപയായിരുന്നുവില.
മത്തി-180, അയല-160, ഓലക്കുടി-600, കൊഴുവ-140, കട്‌ല-200, വാളക്കൂരി-160, തിലാപ്പിയ-200, തിരിയാൻ-160, രോഹു-200, പൂങ്കണ്ണി-240, വറ്റ-340, വരാല്‍-200, ചെന്പല്ലി-240, കാളാഞ്ചി-540, ചൂര-280, കിളി-260, ഏരി-560, മഞ്ഞ ഏരി-200 എന്നിങ്ങനെയായിരുന്നു മറ്റു മത്സ്യങ്ങളുടെ വില. അതേസമയം മീനിന്‍റെ വരവ് കുറഞ്ഞതോടെ തോന്നുംപടി വില ഈടാക്കുന്ന വ്യാപാരികളുമുണ്ട്. കടയില്‍ വില നിലവാരം പ്രദർശിപ്പിക്കാത്തതിനാല്‍ വില അറിയാനും ഉപഭോക്താവിന് സാധിക്കാതെ വരുന്നുണ്ട്. കൃത്യമായി വിലനിലവാരം ബോർഡില്‍ പ്രദർശിപ്പിക്കണമെന്ന് കർശനനിർദേശമുണ്ടെങ്കിലും ഇതെല്ലാം കാറ്റില്‍പറത്തുകയാണ്. ഇക്കാര്യം കൃത്യമായി പരിശോധിക്കാൻ ബന്ധപ്പെട്ട അധികൃതർ…