വലുതാകുമ്ബോള്‍ ഞാനും സൈന്യത്തില്‍ ചേരും, എണ്ണിയെണ്ണി പകരം ചോദിക്കും. വീരമൃത്യു വരിച്ച സൈനികന്‍റെ മകള്‍ വര്‍ത്തിക...



ജമ്മു കശ്മീരിലെ ഉധംപൂരില്‍ പാകിസ്താന്‍റെ ഡ്രോണ്‍ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികൻ സുരേന്ദ്രകുമാർ മൊഗെയ്ക്ക് നാട് യാത്രാമൊഴിയേകി. ശത്രുക്കളെ നേരിടുന്നതിനിടെയാണ് തന്‍റെ അച്ഛൻ രാജ്യത്തിനായി വീരമൃത്യു വരിച്ചതെന്നും വലുതാകുമ്ബോള്‍ താനും സൈന്യത്തില്‍ ചേരുമെന്നും അച്ഛന്‍റെ മരണത്തിന് താൻ എണ്ണിയെണ്ണി പകരം ചോദിക്കുമെന്നും 11 വയസ്സുകാരിയായ മകള്‍ വർത്തിക പറഞ്ഞു. വീരമൃത്യു വരിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുൻപ് സുരേന്ദ്രകുമാർ മൊഗെ വർത്തികയുമായി ഫോണില്‍ സംസാരിച്ചിരുന്നു.

വ്യോമസേനയില്‍ മെഡിക്കല്‍ അസിസ്റ്റന്‍റായിരുന്നു സുരേന്ദ്രകുമാർ മൊഗെ. പാക് ഷെല്ലാക്രമണം നടക്കുമ്ബോള്‍ ജമ്മു കശ്മീരിലെ ഉധംപൂരില്‍ വ്യോമതാവളത്തിലെ മെഡിക്കല്‍ ഡിസ്പെൻസറിയിലായിരുന്നു അദ്ദേഹത്തിന് ഡ്യൂട്ടി. ശനിയാഴ്ചയുണ്ടായ പാക് ഷെല്ലാക്രമണത്തിലാണ് 36കാരനായ മൊഗെ വീരമൃത്യു വരിച്ചത്. രാജസ്ഥാനിലെ ജുൻജുനു സ്വദേശിയാണ്. ആയിരങ്ങളാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. രാജസ്ഥാൻ ഉപമുഖ്യമന്ത്രി പ്രേംചന്ദ് ബർവ, പ്രതിപക്ഷ നേതാവ് ടിക്കാറാം ജൂലി തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

മൊഗയുടെ ഭാര്യ സീമയുടെ കണ്ണുനീർ കണ്ടുനിന്നവരെ കണ്ണീരിലാഴ്ത്തി. ഏഴ് വയസ്സുകാരൻ ദക്ഷ് അന്ത്യകർമങ്ങള്‍ ചെയ്തു. താൻ സൈന്യത്തില്‍ ചേരുമെന്നും ശത്രുക്കളോട് പകരം ചോദിക്കുമെന്നും മകള്‍ വർത്തിക പറഞ്ഞു. ബെംഗളൂരുവില്‍ നിന്ന് മൊഗെയെ ഉധംപൂരിലേക്ക് വിളിപ്പിച്ചിട്ട് അഞ്ച് ദിവസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. മൊഗെ വ്യോമസേനയില്‍ 14 വർഷം സേവനം ചെയ്തു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...