കോട്ടയം നീറിക്കാട് മക്കളുമായി യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും റിമാൻഡില്‍...


കോട്ടയത്ത് മക്കളുമായി യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവും ഭര്‍തൃ പിതാവും റിമാൻഡില്‍. നീറിക്കാട് സ്വദേശി ജിമ്മിയുടെയും പിതാവ് ജോസഫിൻ്റെയും അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞാണ് ഇരുവരെയും കോടതിയില്‍ ഹാജരാക്കിയത്.

ഏറ്റുമാനൂര്‍ കോടതിയാണ് ഇരുവരെയും റിമാൻഡ് ചെയ്തത്. മരിച്ച ജിസ്‌മോളുടെ കുടുംബത്തിന്റെ പരാതിയില്‍ ഏറ്റുമാനൂര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍ ജിസ്‌മോള്‍ക്ക് മാനസിക പീഡനം അനുഭവിച്ചെന്നു യുവതിയുടെ കുടുംബം പറഞ്ഞിരുന്നു. നിറത്തിന്റെയും സമ്ബത്തിന്റെയും പേരില്‍ ഭർതൃമാതാവ് ജിസ്മോളെ പീഡിപ്പിച്ചിരുന്നു. മുന്‍പ് ഉണ്ടായ പീഡനങ്ങളുടെ വിവരങ്ങള്‍ ജിസ്മോളുടെ അച്ഛനും സഹോദരനും പൊലീസുമായി പങ്കുവച്ചിട്ടുണ്ട്. മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ ജിസ്മോളെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ഫോണ്‍ ഭര്‍ത്താവ് ജിമ്മി വാങ്ങി വെച്ചിരുന്നതായാണ് സംശയം. ജിസ്മോളെ പലതവണ ഭര്‍തൃവീട്ടില്‍ നിന്ന് കൂട്ടികൊണ്ട് വരാന്‍ ശ്രമിച്ചിരുന്നു. നിരന്തരം മാനസിക – ശാരീരിക പീഡനങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലപ്പോഴും പ്രശ്ന പരിഹരിക്കാന്‍ പോയിരുന്നു. ഒരിക്കല്‍ മകളുടെ തലയില്‍ മുറിവേറ്റ പാടുണ്ടായിരുന്നു. ഭര്‍ത്താവിന്റെ മര്‍ദനമായിരുന്നു ഇതിന് കാരണമെന്നും ജിസ് മോളുടെ പിതാവ് പറഞ്ഞിരുന്നു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...