സുധിയുടെ കുടുംബത്തിന് സ്ഥലം നല്‍കിയതിന്റെ പേരില്‍ വലിയ രീതിയില്‍ താൻ അപമാനിക്കപ്പെടുന്നു. ബിഷപ്പ് നോബിള്‍ ഫിലിപ്പ്...


മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കൊല്ലം സുധി. ടെലിവിഷൻ പരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച സുധിയുടെ വേർപാട് ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്. സുധിയുടെ മരണശേഷം കടുത്ത സൈബർ ആക്രമാണ് ഭാര്യ രേണുവിന് നേരിടേണ്ടി വന്നത്. രേണു റീല്‍ ചെയ്യുന്നതിനേയും ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിനേയുമെല്ലാമാണ് ചിലർ വിമർശിച്ച്‌ രംഗത്തെത്തിയിരുന്നത്.

തന്റെ ഏറ്റവും വലിയ സ്വപ്നം ബാക്കിയാക്കിയാണ് സുധി ഈ ലോകത്ത് നിന്ന് വിട പറഞ്ഞത്. ഭാര്യയ്ക്കും മക്കള്‍ക്കുമായി ഒരു കൊച്ചു വീട് ആയിരുന്നു സുധിയുടെ ഏറ്റവും വലിയ ആഗ്രഹം. വിശ്രമമില്ലാതെ സ്റ്റേജ് ഷോകളില്‍ അടക്കം സജീവമായി നിന്നതും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയായിരുന്നു. സുധിയുടെ മരണ ശേഷം ആ ആഗ്രഹം സഫലമായിരുന്നു. നടന്റെ വേർപാടിനുശേഷം കെഎച്ച്‌ഡിഇസി എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് സുധിയുടെ കുടുംബത്തിന് സൗജന്യമായി വീട് വെച്ചുനല്‍കിയത്.

തൃക്കൊടിത്താനം ഗ്രാമപ്പഞ്ചായത്തില്‍ മാടപ്പള്ളിയ്ക്ക് സമീപം പ്ലാന്തോട്ടം കവലയിലുള്ള ഏഴുസെന്റ് സ്ഥലത്താണ് സുധിയ്ക്ക് വീടൊരുങ്ങിയത്. താരത്തിന്റെ മക്കളായ റിഥുലിന്റെയും രാഹുലിന്റെയും പേരിലാണ് സ്ഥലം രജിസ്റ്റർ ചെയ്ത് നല്‍കിയിട്ടുള്ളത്. ആംഗ്ലിക്കൻ സഭയുടെ ഡയസിസ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ രൂപതയുടെ പതിമൂന്നാമത് മിഷനറി ബിഷപ്പായി സേവനമനുഷ്ഠിക്കുന്ന ബിഷപ്പ് നോബിള്‍ ഫിലിപ്പാണ് കുടുംബസ്വത്തിലെ സ്ഥലം സുധിക്ക് വീട് വെക്കാൻ വിട്ടുനല്‍‌കിയത്.

2023 ലായിരുന്നു വീടിന്റെ നിർമാണം ആരംഭിച്ചത്. കഴിഞ്ഞ വർഷം പുത്തൻ വീട്ടിലേയ്ക്ക് രേണുവും മക്കളും മാറിയിരുന്നു. എല്ലാവിധ സൗകാര്യങ്ങളും വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. സുധിലയം എന്നാണ് രേണു വീടിന് നല്‍കിയിരിക്കുന്ന പേര്. ഇതിന്റെ നെയിംപ്ലേറ്റിന്റെ ഫോട്ടോ പങ്കിട്ട് കൊണ്ടായിരുന്നു രേണു ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്.

ഇപ്പോഴിതാ സുധിയുടെ കുടുംബത്തിന് സ്ഥലം നല്‍കിയതിന്റെ പേരില്‍ വലിയ രീതിയില്‍ താൻ അപമാനിക്കപ്പെടുന്നുവെന്ന് പറയുകയാണ് ബിഷപ്പ് നോബിള്‍ ഫിലിപ്പ്. ഏറ്റവും മനോഹരമയാതും വിലപിടിപ്പുള്ളതുമായ സ്ഥലമാണ്. ഇന്ന് ആ ഏഴ് സെന്റിന് നാല് ലക്ഷം രൂപ വിലയുണ്ട്. ആ കുഞ്ഞുങ്ങളുടെ പേരിലാണ് സ്ഥലം നല്‍കിയത്. 

അതിനെ ബഹുമാനിച്ചാണ് ആ കുഞ്ഞുങ്ങള്‍ക്ക് സ്ഥലം നല്‍കിയത്. പക്ഷെ ഞാൻ അവരെ വെച്ച്‌ എന്റെ മറ്റ് വസ്തുക്കള്‍ വിറ്റ് കാശുണ്ടാക്കി കച്ചവടം നടത്തി എന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് കണ്ടു. വളരെ അർത്ഥശൂന്യമായ ഒന്നാണത്. കൊല്ലം സുധിയുടെ കുടുംബത്തിന്റെ പേര് പറഞ്ഞ് എന്നോട് ആരും വസ്തു വാങ്ങാൻ വരാറില്ല. അവർക്ക് സ്ഥലം കൊടുത്തതിന്റെ പേരില്‍ എനിക്ക് യാതൊരു അഡ്വാന്റേജും ഉണ്ടായിട്ടില്ല.

ഡിസ്‌അഡ്വാന്റേജ് മാത്രമെ ഉണ്ടായിട്ടുള്ളു. സ്ഥലങ്ങള്‍ എല്ലാം ഞാൻ കൊടുത്തുവെന്ന് ഓർത്ത് എന്റെ കുടുംബവും ബന്ധുക്കളും എന്നോട് എതിർപ്പ് കാണിക്കുകയാണ്. എന്തിന് കൊടുത്തുവെന്നാണ് ചോദിക്കുന്നത്. എനിക്ക് അവകാശപ്പെട്ട സ്വത്ത് രണ്ട് അനാഥ ബാല്യങ്ങളെ ഓർത്താണ് ഞാൻ കൊടുത്തത്. പക്ഷെ എനിക്കിപ്പോള്‍ തീരാദുഖവും പുറത്തിറങ്ങാൻ കഴിയാത്ത മനോവേദനയുമാണ് പല വ്യക്തികളില്‍ നിന്നും ഉണ്ടായികൊണ്ടിരിക്കുന്നത്. പേരും പ്രശസ്തിയും കിട്ടാൻ വേണ്ടി ചെയ്തതല്ല. മുമ്ബും നിർധന കുടുംബങ്ങള്‍ക്ക് സ്ഥലം ഞാൻ നല്‍കിയിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ ആളുകള്‍ എന്നെ അവഹേളിക്കുകയാണെന്നാണ് താൻ അനുഭവിക്കുന്ന അവഹേളനത്തെ കുറിച്ച്‌ വെളിപ്പെടുത്തി ബിഷപ്പ് നോബിള്‍ പറഞ്ഞത്.

ബിഷപ്പിന് നേരെ മാത്രമല്ല, ഇവർക്ക് വീട് വെച്ച്‌ നല്‍കിയ കേരള ഹോം ഡീസൈൻ എന്ന കൂട്ടായ്മയ്ക്കുമെതിരേയും വിമർശനങ്ങള്‍ നടന്നിരുന്നു. പിന്നാലെ ഇതിന് മറുപടിയുമായി ഫിറോസ് തന്നെ രംഗത്തെത്തിയിരുന്നു. രേണുവിന് അല്ല, കൊല്ലം സുധിയുടെ മക്കള്‍ക്കാണ് വീട് നിർമ്മിച്ച്‌ നല്‍കിയത്. നമ്മള്‍ ചെയ്തത് വലിയ എന്തോ തെറ്റാണ് എന്ന രീതിയില്‍ വരുത്തി വെക്കാനുള്ള ശ്രമമാണ് ചിലർ നടത്തുന്നത്. ഭർത്താവ് മരിച്ചു എന്ന് കരുതി വീട്ടില്‍ മാത്രം ഒതുങ്ങി കഴിയേണ്ടതില്ല. അവർക്ക് അവരുടെ കുടുംബത്തെ നോക്കേണ്ടതുണ്ട്. അച്ഛൻ ഒരു രോഗിയാണ്. രേണു ജോലിക്ക് പോയാല്‍ മാത്രമേ ആ കുടുംബത്തിന് ജീവിക്കാൻ കഴിയുകയുള്ളു. ഇല്ലെങ്കില്‍ ആ വീട് പട്ടിണിയാണ്.

അവർക്ക് വീട് ഉണ്ടാക്കി കൊടുത്ത അന്ന് അവിടെ നിന്ന് ഇറങ്ങിയവരാണ് ഞങ്ങള്‍. അതിന് ശേഷം നിങ്ങള്‍ എന്തെങ്കിലും കഴിച്ചോ എന്ന് ചോദിച്ച്‌ വിളിച്ചിട്ടില്ല. അവർക്ക് ജീവിക്കണം, അതിന് ജോലിക്ക് പോകണം. സീരിയലിലും ടെലിഫിലിമിലും നാടകത്തിലുമൊക്കെ അഭിനയിക്കുന്നു. അത് അവരുടെ ജോലിയാണ്. അതിനെതിരെയാണ് ഈ പറയുന്നത്. അതിലേക്ക് ഞങ്ങളെക്കൂടി വലിച്ചിഴയ്ക്കുന്നു.

തുടക്കത്തില്‍ ഇവരുടെ ഭാഗത്തും ചെറിയ ചില മിസ്റ്റേക്കുകള്‍ വന്നിട്ട്. മരിച്ച വിഷമത്തില്‍ നില്‍ക്കുന്ന സമയത്താണ് അവർ ഒരുപാട് ഓണ്‍ലൈൻ മീഡിയകള്‍ക്ക് അഭിമുഖങ്ങള്‍ കൊടുക്കുന്നത്. ഈ മീഡിയകള്‍ അവരുടെ സംഘടവും ബുദ്ധിമുട്ടൊക്കെ പകർത്തിയെടുത്ത് വലിയ രീതിയില്‍ പ്രചരിപ്പിച്ചു. ഇതോടെ സുധിയുടെ ഭാര്യ രേണു മരണം വരെ ഇങ്ങനെ വിഷമിച്ചിരിക്കുമെന്ന ഒരു പൊതുബോധം സൃഷ്ടിക്കപ്പെട്ടു. ഉറ്റവർ മരിച്ച്‌ നാളുകള്‍ കഴിയുന്നതോടെ നമ്മള്‍ ആ വിഷമത്തില്‍ നിന്നും മാറും.

രേണു അങ്ങനെ മാറുന്നത് ആളുകള്‍ക്ക് അംഗീകരിക്കാൻ കഴിയുന്നില്ല. ഇതോടെയാണ് സോഷ്യല്‍ മീഡിയയിലെ ആക്രമണവും ചോദ്യം ചെയ്യലും ഉണ്ടാകുന്നത്. രേണു ചെയ്തതില്‍ എന്താണ് തെറ്റ്? എവിടെയെങ്കിലും ബോംബ് വെക്കാൻ പോയോ? അതും അല്ലെങ്കില്‍ വർഗ്ഗീയത പറഞ്ഞോ? കൊല്ലാൻ പോയോ? മോഷ്ടിച്ചോ? ഇതിനൊന്നും നില്‍ക്കാതെ ഒരു ജോലിയാണ് ചെയ്തത്. വസ്ത്രത്തിന്റെ കാര്യമാണെങ്കില്‍ ഇതിലും മോശമായി എത്രയധികം നടിമാർ വസ്ത്രം ധരിക്കുന്നു. അവരെ പോയി കാണാനും കയ്യടിക്കാനും എല്ലാവർക്കും പറ്റും.

രേണു വേറെ കല്യാണം കഴിക്കും, കുട്ടികളെ അവിടുന്ന് ഇറക്കും, അല്ലെങ്കില്‍ ഒരു മകനെ ഓടിച്ചു എന്നൊക്കെയാണ് ചിലർ പ്രചരിപ്പിക്കുന്നത്. ഒരു മകൻ കൊല്ലത്ത് നിന്നാണ് പഠിക്കുന്നത്. പഠനത്തിന്റെ ആവശ്യത്തിനാണ് അങ്ങോട്ട് പോയത്. ഇത്തരം പ്രചരണം വന്നപ്പോഴാണ് കുട്ടികളുടെ പേരിലാണ് രജിസ്റ്റർ ചെയ്തതെന്നും 15 വർഷത്തിനിടെ വില്‍ക്കാനും കഴിയില്ലെന്നും ഞാൻ വിശദീകരിച്ചത്.

രേണുവിനെ കണ്ടിട്ട് അല്ല വീട് നിർമ്മിച്ച്‌ നല്‍കിയത്. സുധി മരിച്ച്‌ രണ്ടാം നാളാണ് അദ്ദേഹത്തിനുണ്ടായിരുന്ന ബുദ്ധിമുട്ടുകളേയും കഷ്ടപ്പാടുകളേയും കുറിച്ച്‌ അറിയുന്നത്. അതൊക്കെ കേട്ടപ്പോള്‍ വലിയ വിഷമമായി. അപ്പോഴാണ് ആ മക്കളെ കരുതിക്കൊണ്ട് ഒരു വീട് നിർമ്മിക്കണമെന്ന് തീരുമാനിച്ചത്. അതുകൊണ്ടാണ് വീടും സ്ഥലവും മക്കളുടെ പേരില്‍ രജിസ്റ്റർ ചെയ്തത്.

എന്തുകൊണ്ട് രേണുവിന്റെ പേരില്‍ വീട് രജിസ്റ്റർ ചെയ്തില്ലെന്ന് ചോദിച്ചാല്‍ അതിനകത്ത് പോസിറ്റിവായ ഒരു കാര്യമുണ്ട്. രേണു പ്രായം കുറഞ്ഞ ഒരു വ്യക്തിയാണ്. അവർക്ക് വേണമെങ്കില്‍ മറ്റൊരു വിവാഹം കഴിച്ച്‌ പോകാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അത് വേണോ വേണ്ടയോ എന്നൊക്കെയുള്ളത് രേണുവിന്റെ വ്യക്തിപരമായ കാര്യമാണ്.

വിവാഹം കഴിച്ച്‌ അവള്‍ മറ്റൊരാളുടെ കൂടെ പോകുകയാണെങ്കില്‍ സ്വാഭാവികമായും കുട്ടികള്‍ പെരുവഴിയിലാകും. വരുന്ന ആള്‍ എങ്ങനെയാകും എന്ന് അറിയില്ലാലോ. ഈ സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷിതം എന്ന നിലയിലാണ് കുട്ടികളുടെ പേരില്‍ രജിസ്റ്റർ ചെയ്തത് എന്നും ഫിറോസ് പറഞ്ഞിരുന്നു. വീടിന്റെ പാല് കാച്ചല്‍ ചടങ്ങിന്റെ ദൃശ്യങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ചെറിയൊരു വീടുവെയ്ക്കണമെന്നതായിരുന്നു സുധിച്ചേട്ടന്റേയും എന്റേയും ആഗ്രഹം. വീട് കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. വീട്ടിലെ സാധനങ്ങള്‍ പലതും പലരും സ്പോണ്‍സർ ചെയ്തതാണ്. അതാരാണെന്ന് പോലും എനിക്ക് അറിയില്ല. സുധിച്ചേട്ടന്റെ ആ ത്മാവ് വളരെ അധികം സന്തോഷിക്കുന്നുണ്ടാകും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കയറി താമസത്തിന് സുധിച്ചേട്ടന്റെ കുടുംബം എല്ലാവരും വന്നിരുന്നു. അവർ കൊല്ലത്തായത് കൊണ്ടാണ് ഇടയ്ക്കിടെ വരാതിരിക്കുന്നതെന്ന് രേണുവും പറഞ്ഞിരുന്നു.

അതേസമയം, സോഷ്യല്‍ മീഡിയയില്‍ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്. സുധിയുടെ മൂത്ത മകൻ കിച്ചുവിനെ പുതിയ വീട്ടില്‍ നിന്നും പുറത്താക്കിയെന്ന തരത്തിലും പ്രചാരണമുണ്ടായിരുന്നു. സുധി ചേട്ടന്റെ രണ്ട് മക്കളും എന്റെ മക്കള്‍ തന്നെയാണ്. റിതുലിനെക്കാള്‍ മുമ്ബ് എന്നെ അമ്മേയെന്ന് വിളിച്ചത് കിച്ചുവാണ്. അവൻ കഴിഞ്ഞിട്ട് മാത്രമെ റിതുലിനോട് സ്നേഹമുള്ളു. എനിക്ക് ഇതൊന്നും നാട്ടുകാരെ പറഞ്ഞ് ബോധിപ്പിക്കേണ്ട കാര്യമില്ല. എന്റെ പേരില്‍ അല്ല പുതിയ വീടെന്ന് പല ആവർത്തി അഭിമുഖങ്ങളില്‍ ഞാൻ പറഞ്ഞ് കഴിഞ്ഞു. വീട് വെച്ച്‌ തന്നവരും ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുണ്ട്. പിന്നെ എങ്ങനെയാണ് ഞാൻ കിച്ചുവിനെ അടിച്ച്‌ ഇറക്കുമെന്ന് ഇവർക്ക് പറയാൻ കഴിയുന്നത്.

എന്നെ കമന്റ്സില്‍ വന്ന് പലരും തെറി വിളിക്കുന്നുണ്ട്. അത് എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത കാര്യമാണ്. എനിക്ക് കെട്ട്യോൻ ഇല്ലാത്തതുകൊണ്ടാണ് ഇവരൊക്കെ പച്ചയ്ക്ക് എന്നെ തെറി വിളിക്കുന്നതെന്ന് എനിക്ക് അറിയാം. എനിക്ക് ഉത്തരവാദിത്വപ്പെട്ട ആരുമില്ലെന്ന് കരുതിയാണ് ഇവർ ഇങ്ങനെ ചീത്ത വിളിക്കുന്നത്. ഇവരില്‍ ഒരാളെ എങ്കിലും ഞാൻ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് രേണു പറഞ്ഞു. ബിക്കിനി ഷൂട്ട് ചെയ്യുന്നവർ നമുക്ക് ഇടയിലുണ്ടല്ലോ. പ്രധാനപ്പെട്ട ആളുകളൊക്കെ ചെയ്യാറില്ലേ?. അവരോട് ആരോടും ഇല്ലാത്ത പ്രശ്നമാണ് എന്നോട് ഇവർ തീർക്കുന്നത്.

ബിക്കിനി ഷൂട്ട് ചെയ്യുന്നവരെ മലയാളികള്‍ ഒരും കമന്റിലൂടെ ഒന്നും പ‌റയുന്നില്ലല്ലോ. ബിക്കിനി ഫോട്ടോഷൂട്ട് തെറ്റാണെന്നല്ല ഞാൻ പറയുന്നത്. എന്ത് ഇടണം, എന്ത് ഇടേണ്ട എന്നത് അവനവന്റെ ഇഷ്ടമാണ്. ഞാൻ ഒരു റീല്‍ ചെയ്യുന്നത് ഇത്ര വലിയ പാദകമാണെന്ന് എനിക്ക് അറിയില്ലായിരുന്നു. നെഗറ്റീവ് കമന്റ് എനിക്ക് കുഴപ്പമില്ല. പക്ഷെ തെറിയാണ് പലരും വിളിക്കുന്നത്. ഏത് സോങ്ങിന് റീല്‍ ചെയ്യണമെന്ന് ഞാൻ അല്ലേ തീരുമാനിക്കുന്നത്.

റീല്‍ ചെയ്യുന്നത് മക്കളെ പോറ്റാനാണോ?. എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ഞാൻ പ്രൊഫഷണല്‍ ആർട്ടിസ്റ്റാണ്. നാടകത്തില്‍ ഞാൻ അഭിനയിക്കുന്നത് അത് എന്റെ പ്രൊഫഷനായതു കൊണ്ടാണ്. മക്കളെ പോറ്റാൻ വേണ്ടിയാണ്. വയറില്‍ പിടിക്കുന്നത് അഭിനയത്തിന്റെ ഭാഗമാണ് അല്ലാതെ ജീവിതമല്ല. ഇന്റിമേറ്റ് സീനില്‍ അഭിനയിക്കേണ്ടി വന്നാല്‍ ഞാൻ അഭിനയിക്കും. കാരണം ഞാൻ ഒരു ആർട്ടിസ്റ്റാണ്. അതും എനിക്ക് കംഫേർട്ടാണെങ്കില്‍ മാത്രം. ഒരു ലക്ഷ്മണ രേഖ വരച്ചിട്ടുണ്ട്. അതിനുള്ളില്‍ നിന്നാണ് അഭിനയിക്കുന്നത് എന്നുമായിരുന്നു രേണു പറഞ്ഞിരുന്നത്...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...