സൈഡ് തരാനായി ബൈക്കിന് നേരെ ഹോണ്‍ മുഴക്കിയത് പ്രകോപിപ്പിച്ചു, കുമരകത്ത് കാര്‍ തടഞ്ഞു നിര്‍ത്തി സ്ത്രീകള്‍ ഉള്‍പ്പടെയുള്ള യാത്രക്കാരെ മര്‍ദ്ദിച്ച് യുവാക്കള്‍. തുടര്‍ച്ചയായി കാറിന് സൈഡ് കൊടുക്കാതെ ബൈക്ക് ഓടിക്കുകയായിരുന്നു യുവാക്കള്‍...
സൈഡ് തരാനായി ബൈക്കിന് നേരെ ഹോണ്‍ മുഴക്കിയത് പ്രകോപിപ്പിച്ചു. കാര്‍ തടഞ്ഞു നിര്‍ത്തി സ്ത്രീകള്‍ ഉള്‍പ്പടെയുള്ള യാത്രക്കാരെ മര്‍ദ്ദിച്ചു യുവാക്കള്‍. കുമരകം രണ്ടാം കലുങ്കിനു സമീപം ഇന്നലെ രാത്രിയാണ് അക്രമം നടന്നത്. മലിരിക്കല്‍ സ്വദേശികളായ രാഹുലിനും കുടുംബത്തിനും നേരെയാണ് മദ്യപ സംഘത്തിന്റെ ആക്രമണമുണ്ടായത്. തിരുവാര്‍പ്പ് സ്വദേശികളാണ് അക്രമികള്‍ എന്നാണ് പോലീസിന് ലഭിച്ച വിവരം.
വാഹനത്തിന് സൈഡ് തരാതെ അലക്ഷ്യമായി വണ്ടി ഓടിക്കുകയായിരുന്നു ബൈക്ക് യാത്രികര്‍. ഏറെ നേരം പിന്നിട്ടിട്ടും കാറിന് സൈഡ് നല്‍കാന്‍ ബൈക്ക് യാത്രികര്‍ തയാറായില്ല. ഇതോടെ കാര്‍ തുടര്‍ച്ചയായി ഹോണ്‍ മുഴക്കിയത് ആണ് സംഘര്‍ഷത്തിനു കാരണം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു അക്രമത്തില്‍ മര്‍ദനമേറ്റു.
കുടുംബം കുമരകം പോലീസില്‍ പരാതി നല്‍കി...