കോട്ടയം ഈരാറ്റുപേട്ട - വാഗമണ്‍ റോഡില്‍ ട്രാവലർ മറിഞ്ഞുണ്ടായ അപകത്തില്‍ ഒരാള്‍ മരിച്ചു. കുമരകം സ്വദേശി ധന്യയാണ് മരിച്ചത്...



ഈരാറ്റുപേട്ട - വാഗമണ്‍ റോഡില്‍ ട്രാവലര്‍ മറിഞ്ഞ് ഒരു മരണം. ആറ് പേര്‍ ചികിത്സയില്‍. കുമരകം കമ്ബിച്ചിറ സ്വദേശി ധന്യ (43) ആണ് അപകടത്തില്‍ മരിച്ചത്. ബുധനാഴ്ച വൈകുന്നേരം, വാഗമണ്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചുപോകുകയായിരുന്ന 12 പേരടങ്ങുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ മറ്റ് ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടന്‍ തന്നെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ ആരംഭിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരുടെ ആരോഗ്യനിലയെക്കുറിച്ച്‌ ആശുപത്രി അധികൃതര്‍ വ്യക്തമായ വിവരം പുറത്തുവിട്ടിട്ടില്ല. വേഗത കൂടിയതിനാലോ നിയന്ത്രണം നഷ്ടപ്പെട്ടതോയാണ് അപകട കാരണമെന്നു പോലീസ് പ്രാഥമികമായി സംശയിക്കുന്നു. സംഭവത്തില്‍ പോലീസിന്റെ അന്വേഷണവും തുടരുകയാണ്.

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...