തിരുവത്താഴവേളയില്‍ ഈശോ അപ്പവും വീഞ്ഞും കൈകളിലുലയര്‍ത്തി "ഇതെന്‍റെ ശരീരവും രക്തവുമാകുന്നു' എന്ന് പ്രഖ്യാപിച്ച്‌ ശിഷ്യന്മാര്‍ക്ക് വിളമ്ബി നല്‍കി വിശുദ്ധകുര്‍ബാന സ്ഥാപിച്ചതിന്‍റെ ഓര്‍മപുതുക്കി ക്രൈസ്തവര്‍ ഇന്ന് പെസഹാ തിരുനാള്‍ ആചരിക്കും...


തിരുവത്താഴ പുണ്യസ്മരണയില്‍ ഇന്ന് പെസഹാ ആചരണം. ആഘോഷമായ വിശുദ്ധകുര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂഷ, ആരാധന എന്നീ തിരുക്കര്‍മങ്ങളോടെയാണ് ദേവാലയങ്ങളില്‍ പെസഹാ ആചരണം.


പള്ളികളിലെ തിരുക്കർമങ്ങള്‍ക്കുശേഷം വീടുകളിലെത്തി പ്രാര്‍ഥനാന്തരീക്ഷത്തില്‍ കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചുകൂടി പ്രത്യേകം തയാറാക്കിയ കുരിശപ്പം മുറിച്ച്‌ പ്രത്യേകമായി തയാർ ചെയ്ത പാലില്‍ മുക്കി ഭക്ഷിച്ച്‌ തിരുവത്താഴസ്മരണ പുതുക്കും. സുവിശേഷവായനയും ജാഗരണ പ്രാര്‍ഥനയും നടത്തും. നസ്രാണി കുടുംബങ്ങളിലെ പെസഹാദിന രാത്രിയിലെ കുടുംബസംഗമം പ്രാര്‍ഥനാനിര്‍ഭരമായ കൂട്ടായ്മയുടെ സ്‌നേഹസംഗമമാണ്.

മെത്രാപ്പോലീത്തന്‍ പള്ളിയില്‍

ചങ്ങനാശേരി സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ പെസഹാദിന തിരുക്കര്‍മങ്ങള്‍ വൈകുന്നേരം നാലിനാരംഭിക്കും. ആഘോഷമായ വിശുദ്ധകുര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂഷ. ആര്‍ച്ച്‌ബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പൊതുആരാധന.
പീഡാനുഭവ വെള്ളി രാവിലെ ആറുമുതല്‍ 12വരെ ആരാധന.

ഉച്ചകഴിഞ്ഞ് 2.30ന് പീഡാനുഭവ തിരുക്കര്‍മങ്ങള്‍. നഗരികാണിക്കല്‍, സ്ലീവാപ്പാത, തിരുസ്വരൂപ ചുംബനം. വലിയശനി വൈകുന്നേരം നാലിന് വിശുദ്ധകുര്‍ബാന, പുത്തന്‍തീ, വെള്ളം വെഞ്ചരിപ്പ്. ഉയിര്‍പ്പ് ഞായര്‍ പുലര്‍ച്ചെ 2.45ന് ഉയിര്‍പ്പ് ശുശ്രൂഷകള്‍, വിശുദ്ധകുര്‍ബാന, പ്രദക്ഷിണം. ആര്‍ച്ച്‌ബിഷപ് മാര്‍ തോമസ് തറയില്‍ കാര്‍മികനായിരിക്കും. 6.45നും 8.30നും പത്തിനും വിശുദ്ധകുര്‍ബാന.

പാറേല്‍ പള്ളിയില്‍

ചങ്ങനാശേരി പാറേല്‍ സെന്‍റ് മേരീസ് പള്ളിയില്‍ ഇന്ന് പെസഹാതിരുക്കര്‍മങ്ങള്‍ വൈകുന്നേരം നാലിന് ആരംഭിക്കും. കാല്‍കഴുകല്‍ ശുശ്രൂഷ, വിശുദ്ധകുര്‍ബാന ആര്‍ച്ച്‌ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മികത്വം വഹിക്കും. 6.15 മുതല്‍ ഏഴുവരെ ആരാധന.

ദുഃഖവെള്ളി രാവിലെ 5.30 മുതല്‍ 12.30 വരെ ആരാധന. രണ്ടിന് സ്ലീവാപാത, 3.30ന് പീഡാനുഭവ കര്‍മങ്ങള്‍ വികാരിജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് നഗരികാണിക്കല്‍, നോമ്ബുകഞ്ഞി.

ദുഃഖശനി വൈകുന്നേരം നാലിന് വിശുദ്ധകുര്‍ബാന, പുത്തന്‍തീ, വെള്ളം വെഞ്ചരിപ്പ്, 20ന് പുലര്‍ച്ചെ മൂന്നിന് ഉയിര്‍പ്പുതിരുനാള്‍ കര്‍മങ്ങള്‍, വിശുദ്ധകുര്‍ബാന, രാവിലെ ആറിനും എട്ടിനും വിശുദ്ധ കുര്‍ബാന.

മേരി മൗണ്ട് പള്ളിയില്‍

ചങ്ങനാശേരി മേരി മൗണ്ട് റോമന്‍ കത്തോലിക്കാ ദേവാലയത്തിലെ പെസഹാദിന ശുശ്രൂഷകള്‍ വൈകുന്നേരം അഞ്ചിന് തിരുവത്താഴപൂജ, കാല്‍കഴുകല്‍ ശുശ്രൂഷ, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നീ ശുശ്രൂഷകളോടെ നടക്കും. രാത്രി 7.30 മുതല്‍ 10.30വരെ ദിവ്യകാരുണ്യ ആരാധന.
ദുഃഖവെള്ളി രാവിലെ ഒമ്ബതിന് കുരിശിന്‍റെ വഴി. 2.45ന് പീഡാനുഭവ തിരുക്കര്‍മങ്ങള്‍. വലിയ ശനി രാവിലെ ഏഴിന് പ്രഭാത പ്രാര്‍ഥന. ഉയിര്‍പ്പ് ഞായര്‍ ദിവ്യബലി രാവിലെ 7.30.

ചെത്തിപ്പുഴ പള്ളിയില്‍

ചെത്തിപ്പുഴ തിരുഹൃദയ പള്ളിയില്‍ വൈകുന്നേരം 4.30ന് പെസഹാ തിരുക്കര്‍മങ്ങള്‍. വിശുദ്ധകുര്‍ബാനയ്ക്കും കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും വികാരി ഫാ. തോമസ് കല്ലുകളം കാര്‍മികത്വം വഹിക്കും. ഫാ. ജെറിന്‍ വലിയതാഴത്ത് സന്ദേശം നല്‍കും. ആറിന് തിരുമണിക്കൂര്‍ ആരാധന.
പീഡാനുഭവ വെള്ളി രാവിലെ ഏഴുമുതല്‍ ആരാധന.

ഉച്ചകഴിഞ്ഞ് 2.30ന് വിശുദ്ധ കുരിശിന്‍റെ വഴി. 3.30ന് പീഡാനുഭവ വായന: ഫാ. ലൂക്കാ ചാവറ, ഫാ. അലക്സ് പ്രായിക്കളം, ഫാ. ബോബി മണത്തറ എന്നിവര്‍ കാര്‍മികരായിരിക്കും. വലിയശനി വൈകുന്നേരം അഞ്ചിന് വിശുദ്ധകുര്‍ബാന, പുത്തന്‍തീ, വെള്ളം വെഞ്ചരിപ്പ്. ഫാ. സ്‌കറിയ എതിരേറ്റ്, ഫാ. ജോബ് കിഴക്കേപ്പുറം എന്നിവര്‍ കാര്‍മികരായിരിക്കും.

ഉയിര്‍പ്പ് ഞായര്‍ പുലര്‍ച്ചെ മൂന്നിന് ഉത്ഥാന അറിയിപ്പ്, വിശുദ്ധകുര്‍ബാന വികാരി ഫാ. തോമസ് കല്ലുകളം, ഫാ. ജെറിന്‍ ഇല്ലിക്കല്‍ എന്നിവര്‍ കാര്‍മികരായിരിക്കും. ആറിനും എട്ടിനും 9.30നും വിശുദ്ധകുര്‍ബാന. രാവിലെ ഏഴിന് കൂനന്താനം ചാപ്പലിലും വിശുദ്ധകുര്‍ബാന ഉണ്ടായിരിക്കും.

കൊടിനാട്ടുംകുന്ന് പള്ളിയില്‍

കൊടിനാട്ടുംകുന്ന് സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ വൈകുന്നേരം നാലിന് പെസഹാതിരുക്കര്‍മങ്ങള്‍. വിശുദ്ധകുര്‍ബാന, കാലുകഴുകള്‍ ശുശ്രൂഷ. വൈകുന്നേരം ആറിന് തിരുമണിക്കൂര്‍ ആരാധന. പീഡാനുഭവ വെള്ളി രാവിലെ ആറിന് ആരാധന. ഏഴിന് കുരിശിന്‍റെ വഴി. പത്തുമുതല്‍ പള്ളിയില്‍ ആരാധന. ഉച്ചകഴിഞ്ഞ് രണ്ടിന് പീഡാനുഭവ വായന, നഗരികാണിക്കല്‍, സ്ലീവാ ചുംബനം. വലിയശനി വൈകുന്നേരം 4.30ന് പുത്തന്‍തീ, വെള്ളം വെഞ്ചരിപ്പ,് വിശുദ്ധകുര്‍ബാന.

ഉയിര്‍പ്പു തിരുനാള്‍ദിനത്തില്‍ പുലര്‍ച്ചെ 2.30ന് ഉയിർപ്പു തിരുക്കര്‍മങ്ങള്‍ വിശുദ്ധകുര്‍ബാന.
തൃക്കൊടിത്താനം

ഫൊറോന പള്ളിയില്‍

തൃക്കൊടിത്താനം സെന്‍റ് സേവ്യേഴ്‌സ് ഫൊറോന പള്ളിയില്‍ പെസഹാ തിരുക്കര്‍മങ്ങള്‍ വൈകുന്നേരം 4.30ന് വിശുദ്ധകര്‍ബാന, കാലുകഴുകല്‍ എന്നീ ശുശ്രൂഷകളോടെ നടക്കും. വികാരിജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ദിവ്യകാരുണ്യ ആരാധന. പീഡാനുഭവ വെള്ളി രാവിലെ ആറുമുതല്‍ 2.30വരെ ആരാധന. 2.30ന് പൊതുആരാധന. തുടര്‍ന്ന് പീഡാനുഭവ തിരുക്കര്‍മങ്ങള്‍, നഗരികാണിക്കല്‍, സ്ലീവാചുംബനം. വലിയശനി വൈകുന്നേരം അഞ്ചിന് വിശുദ്ധകുര്‍ബാന, മാമ്മോദീസ വ്രതവാഗ്ദാനം, പുത്തന്‍തീ, പുത്തന്‍വെള്ളം വെഞ്ചരിപ്പ്. ആര്‍ച്ച്‌ബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

ഉയിര്‍പ്പ് തിരുനാള്‍ പുലര്‍ച്ചെ 2.45ന് ഉയിര്‍പ്പ് തിരുക്കര്‍മങ്ങള്‍, വിശുദ്ധകുര്‍ബാന. 5.30നും 7.30നും വിശുദ്ധകുര്‍ബാന. വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി കാര്‍മികത്വം വഹിക്കും.

കൂത്രപ്പള്ളി പള്ളിയില്‍

കൂത്രപ്പള്ളി സെന്‍റ് മേരീസ് പള്ളിയില്‍ പെസഹാ തിരുക്കര്‍മങ്ങള്‍ ഇന്ന് ഉച്ചകഴിഞ്ഞ് ആരംഭിക്കും. നാലിന് വിശുദ്ധ കുര്‍ബാന, കാലുകഴുകല്‍ ശുശ്രൂഷ, വൈകുന്നേരം ആറിന് ദിവ്യകാരുണ്യ ആരാധന. പീഡാനുഭവ വെള്ളി രാവിലെ 5.30 മുതല്‍ ദിവ്യകാരുണ്യാരാധന. 11നു വിവിധ സ്ഥലങ്ങളില്‍നിന്ന് കുരിശിന്‍റെ വഴികള്‍ പള്ളിയിലെത്തിച്ചേരും.

തുടര്‍ന്ന് പൊതു ആരാധന. 12.30ന് നേര്‍ച്ച ഭക്ഷണം. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ പൊതുആരാധന, മൂന്നിന് പീഡാനുഭവ കര്‍മങ്ങള്‍. തിരുക്കര്‍മങ്ങള്‍ക്ക് വികാരി ഫാ. തോമസ് മംഗലത്ത് നേതൃത്വം നല്‍കും.

തോട്ടയ്ക്കാട് കത്തോലിക്കാ പള്ളിയില്‍

തോട്ടയ്ക്കാട് സെന്‍റ് ജോര്‍ജ് കത്തോലിക്കാ പള്ളിയിലെ പെസഹാ തിരുക്കര്‍മങ്ങള്‍ ഇന്ന് വൈകുന്നേരം നാലിന് ആരംഭിക്കും. 4.15ന് കാല്‍കഴുകല്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന, പെസഹാ സന്ദേശം. വൈകുന്നേരം ആറിന് പൊതു ആരാധന, 8.30ന് ഭവനങ്ങളില്‍ അപ്പം മുറിക്കല്‍ ശുശ്രൂഷ.

കുറിച്ചി ശാന്തിഗിരി പള്ളിയില്‍

കുറിച്ചി ശാന്തിഗിരി സെന്‍റ് ജോസഫ് പള്ളിയിലെ പെസഹാ തിരുക്കർമങ്ങള്‍ ഇന്ന് വൈകുന്നേരം നടക്കും. 4.30ന് വിശുദ്ധ കുർബാന, കാലുകഴുകല്‍, ആരാധന.

ദുഃഖവെള്ളിയാഴ്ച രാവിലെ ഏഴിന് പൊതു ആരാധന, എട്ടിന് സ്ലീവാപാത, ഉച്ചകഴിഞ്ഞ് 2.30ന് പീഡാനുഭവ തിരുക്കർമങ്ങള്‍.

വലിയശനി വെെകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, മാമ്മോദീസാ വ്രത നവീകരണം.
ഉയിർപ്പ് തിരുനാള്‍ പുലർച്ചെ മൂന്നിന് ഉയിർപ്പു തിരുക്കർമങ്ങള്‍, വിശുദ്ധ കുർബാന. രാവിലെ 6.30ന് വിശുദ്ധ കുർബാന. വികാരി ഫാ. ജോസഫ് പുതിയാപറമ്ബില്‍ തിരുക്കർമങ്ങള്‍ക്ക് നേതൃത്വം നല്‍കും...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...