കോട്ടയം മൂലവട്ടം റെയിൽവേ മേൽപ്പാലത്തിന് സമീപം പത്തുവയസ്കാരൻ ട്രെയിനിൽ നിന്ന് വീണ് മരിച്ചു...
കോട്ടയം മൂലവട്ടം റെയിൽവേ മേൽപ്പാലത്തിന് സമീപം പത്തുവയസ്കാരൻ ട്രെയിനിൽ നിന്ന് വീണ് മരിച്ചു
കോട്ടയം മൂലവട്ടം റെയിൽവേ മേൽപ്പാലത്തിന് സമീപം പത്തുവയസ്കാരൻ ട്രെയിനിൽ നിന്ന് വീണ് മരിച്ചു. മലപ്പുറം മാമ്പാട് പുള്ളിപ്പാടം സിദ്ദിഖിനെ മകൻ മുഹമ്മദ് ഇഷാൻ ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പതിനൊന്നരയോട് കൂടിയായിരുന്നു അപകടം. തിരുവനന്തപുരത്ത് വിവാഹത്തിൽ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു കുടുംബം. ട്രെയിനിൽ ബാത്ത്റൂമിൽ പോയ കുട്ടി കാൽവഴുതി പുറത്തേക്ക് വീഴുകയായിരുന്നു. കുട്ടി വീണ കണ്ട ബന്ധുക്കൾ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. നാട്ടുകാരും ബന്ധുക്കളും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ സമീപത്തെ കലുങ്കിന് ഇടയിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു...