മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായി ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെ തെരഞ്ഞെടുത്തു...



ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍. മാര്‍ സേവേറിയോസിനെ പുതിയ കാതോലിക്കാ ബാവായായി സുന്നഹദോസ് നേര​ത്തേ നിര്‍ദേശിച്ചിരുന്നതാണ്​. ഇതിന് മലങ്കര അസോസിയേഷന്‍ ഒൗദ്യോഗിക അംഗീകാരം നല്‍കുകയായിരുന്നു. അടുത്തദിവസം തന്നെ വാഴിക്കല്‍ ചടങ്ങ്​ നടക്കും. സഭാധ്യക്ഷന്‍റെ പുതിയ പേര് വാഴിക്കല്‍ ചടങ്ങിലാണ്​ പ്രഖ്യാപിക്കുക. പരുമല പള്ളിയിലെ പ്രാര്‍ഥനക്കുശേഷം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നഗറിലേക്ക് ഘോഷയാത്ര നടത്തി പ്രത്യേകം തയാറാക്കിയ അസോസിയേഷന്‍ നഗരിയില്‍ എല്ലാ പ്രതിനിധികളും പ്രവേശിച്ച്‌ യോഗവും തെരഞ്ഞെടുപ്പും നടത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം അസോസിയേഷന്‍ പ്രസിഡന്‍റ്​ കുര്യാക്കോസ് മാര്‍ ക്ലിമ്മീസ്​ പ്രഖ്യാപിച്ചു. ഇത്​ അസോസിയേഷന്‍ അംഗങ്ങള്‍ കയ്യടിച്ച്‌​ പാസ്സാക്കുകയും ആചാരവെടി മുഴക്കുകയും ചെയ്തു. തുടര്‍ന്ന് ഔദ്യോഗിക വേഷവും സ്ഥാന ചിഹ്നങ്ങളും നല്‍കി. അഭിഷേക ചടങ്ങുകള്‍ തീരുമാനിക്കാന്‍ ഇന്നുതന്നെ സുന്നഹദോസ് ചേരും. നാളെ തന്നെ പരുമലയില്‍ സ്​ഥാനാരോഹണ ശുശ്രൂഷകള്‍ നടക്കുമെന്നാണ്​ വിവരം.

1949 ഫെബ്രുവരി 12നാണ്​ മറ്റത്തില്‍ ചെറിയാന്‍ അന്ത്രയോസിന്‍റെയും പാമ്ബാടി വാലേല്‍ വടക്കേകടുപ്പില്‍ മറിയാമ്മയുടെയും മകനായി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് ജനിച്ചത്​. സെന്‍റ്​ പീറ്റേഴ്സ് എല്‍.പി സ്കൂള്‍, സെന്‍റ്​ പോള്‍സ് ഹൈസ്കൂള്‍, വാഴൂര്‍ എസ്.വി.ആര്‍. എന്‍.എസ്.എസ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്​കൂള്‍ പഠനം. പ്രീഡിഗ്രി വാഴൂര്‍ എസ്‌.വി. ആര്‍ എന്‍.എസ്.എസ് കോളജിലും ഡിഗ്രി (കെമിസ്ട്രി) കോട്ടയം സി.എം.എസ് കോളജിലുമായിരുന്നു.

പിന്നീട്​ ഓര്‍ത്തഡോക്സ് വൈദിക സെമിനാരിയില്‍ പഠിച്ച്‌ സെറാംപൂര്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ദൈവശാസ്ത്രത്തില്‍ ബിരുദം നേടി. ലെനിന്‍ഗ്രാഡ തിയോളജിക്കല്‍ അക്കാദമിയില്‍ നിന്നാണ്​ പി.ജി ഡിപ്ലോമ ഇന്‍ സെഞ്ചുറി ബൈസന്‍റ്റൈന്‍ ഓര്‍ത്തഡോക്സ് തിയോളജി നേടിയത്​. റോമിലെ ഓറിയന്‍റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന്​ ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും മാബൂഗിലെ മാര്‍ പീലക്സിനോസ് പിതാവിന്‍റെ ക്രിസ്തുശാസ്ത്രം വിഷയത്തില്‍ പിഎച്ച്‌​.ഡിയും നേടി.

1978 ജൂണ്‍ 30നാണ്​ വൈദിക പട്ടം നേടുന്നത്​. മേല്‍പട്ട സ്ഥാന തിരഞ്ഞെടുപ്പ് 1989 ഡിസംബര്‍ 28നും റമ്ബാന്‍ സ്ഥാനം 1990 മാര്‍ച്ച്‌ 31നും എപ്പിസ്കോപ്പാ സ്ഥാനാഭിഷേകം 1991 ഏപ്രില്‍ 30നും നടന്നു. 1993 സെപ്റ്റംബര്‍ 22നാണ്​ മെത്രാപ്പൊലീത്താ പദവി ലഭിച്ചത്​. 1993 സെപ്റ്റംബര്‍ 26ന് കണ്ടനാട് ഭദ്രാസന മെത്രാപ്പൊലീത്തയും 2002ല്‍ കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പൊലീത്തയുമായി. കോട്ടയം സെന്‍ട്രല്‍, കണ്ടനാട്, ഇടുക്കി (രണ്ടു തവണ), മലബാര്‍ ഭദ്രാസനങ്ങളുടെ സഹായ മെത്രാപ്പൊലീത്തായായിരുന്നു. എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി സ്ഥാനം രണ്ട്​ തവണ വഹിച്ചിട്ടുണ്ട്... 

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...